ആറൻമുള വള്ളസദ്യ രണ്ടുവരെ ; പള്ളിയോടങ്ങൾ മടങ്ങിത്തുടങ്ങി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ആറൻമുള വഴിപാട് വള്ളസദ്യകൾ ഒക്ടോബർ രണ്ടിന് സമാപിക്കും. തുടർന്ന് ആചാരപരമായി പള്ളിയോടങ്ങൾ മാലിപ്പുരകളിലേക്ക്  കയറ്റിവെയ്ക്കും. പള്ളിയോടത്തിൽ നിന്നും ജലം വാർന്നുപോയ ശേഷം അറ്റകുറ്റപ്പണികൾ വേണ്ട പള്ളിയോടങ്ങൾക്ക് പണികളാരംഭിക്കും. അല്ലാത്തവ കേടുകൂടാതിരിക്കാൻ മീനെണ്ണ പുരട്ടിവെയ്ക്കും. ആറൻമുള വഴിപാട് വള്ളസദ്യ, തിരുവോണത്തോണിക്ക് അകമ്പടി വരവ്, ഉത്രട്ടാതി ജലമേള എന്നിവയിൽ പങ്കെടുക്കാൻ വിവിധ കരകളിൽ നിന്ന് 52പള്ളിയോടങ്ങളാണ് ഇക്കുറി എത്തിയത്. പൂരുരുട്ടാതി നാളിൽ യാത്ര തിരിച്ച് അച്ചൻകോവിൽ, കുട്ടമ്പരൂർ, പമ്പ നദികളിലൂടെ 83 കിലോമീറ്റർ താണ്ടി ഒന്നരദിവസം സഞ്ചരിച്ചെത്തുന്ന ചെന്നിത്തല പള്ളിയോടമാണ് ഏറ്റവും ദൂരം താണ്ടി ആറന്മുളയിലെത്തുന്നത്. വഴിപാട് വള്ള സദ്യകൾ പൂർത്തിയാക്കി വിവിധ സ്ഥലങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ചെന്നിത്തല പള്ളിയോടം ഇന്നലെ കരയിൽ തിരികെയെത്തി. ഇനി ശുഭ സമയം നോക്കി പള്ളിയോടപ്പുരയിലേക്ക് കയറ്റിവെയ്ക്കും. അന്ന് കഞ്ഞിസദ്യ വഴിപാടായി നടത്തും. തുടർന്ന് പള്ളിയോട ക്യാപ്റ്റൻ പട്ടും താക്കോലും കരയോഗത്തിന് തിരികെ നൽകുന്നതോടെ ഈ വർഷത്തെ തിരുവാറൻമുള യാത്രയ്ക്കും കരയുടെ ഓണാഘോഷത്തിനും സമാപനം കുറിക്കും.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമേരിക്കൻ വിസയ്ക്ക് ഇനി 17 ലക്ഷം രൂപ വരെ ബോണ്ട്

0
വാഷിങ്ടൺ: അമേരിക്കയിലേക്കുള്ള യാത്ര കൂടുതൽ കർശനമാക്കി ട്രംപ് ഭരണകൂടം. ചില...

നിയന്ത്രണം വിട്ട കാർ ഹൈവേയിലെ സുരക്ഷാ ഗാർഡ് റെയിലിൽ ഇടിച്ചു കയറി അപകടം ;...

0
പാൽഘർ: മഹാരാഷ്ട്രയിൽ ഡോക്ടർമാരായ ദമ്പതികൾ സഞ്ചരിച്ചിരുന്ന കാർ ഹൈവേയിലെ ഗാർഡ്‌റെയിലിൽ ഇടിച്ച്...

ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ; മരണത്തിൽ അസ്വാഭാവികതയില്ല

0
അരൂർ: ആലപ്പുഴ അരൂരിൽ തനിച്ച് താമസിച്ചിരുന്ന വയോധികനെ വീട്ടിലെ അടുക്കളയിൽ മരിച്ച...

വിരുന്നുവിവാദത്തിൽ പ്രതിപക്ഷത്തെ പരിഹസിച്ച് കെ മുരളീധരൻ

0
തിരുവനന്തപുരം: മഴക്കെടുതിക്കിടെയുള്ള മുഖ്യമന്ത്രിയുടെ സദ്യവട്ട വിവാദത്തിൽ ശക്തമായ പ്രതിരോധവുമായി ആരോഗ്യവകുപ്പ് മന്ത്രി...