ആറന്മുള : ജില്ലാപഞ്ചായത്തും ആറന്മുള പള്ളിയോട സേവാസംഘവും ചേർന്ന് നടത്തിയ വഞ്ചിപ്പാട്ട് പഠനകളരി സമാപിച്ചു. റാന്നി ഇടക്കുളംമുതൽ ചെന്നിത്തലവരെയുള്ള മൂന്ന് മേഖലകളിലെ 425 കുട്ടികളെ ഉൾപ്പെടുത്തിയാണ് വഞ്ചിപ്പാട്ട് പഠനകളരി നടത്തിയത്. പഠനകളരിക്ക് ശേഷം പരമ്പരാഗത വേഷമായ മുണ്ടും തോർത്തും അണിഞ്ഞ് തിരുവാറന്മുളയപ്പന്റെ സന്നിധിയിൽ ബാലലീലയിൽ തുടങ്ങിവെച്ച പാട്ടുപാടി പകരാതി സ്തുതിയോടെ കളരി സമാപിച്ചു. കളരിയുടെ സമാപനസമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി.രാജപ്പൻ ഉദ്ഘാടനം ചെയ്തു. പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.വി. സാംബദേവൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ ഷീജ ടി.ടോജി, മിനി ജിജു ജോസഫ്, ഇലന്തൂർ ബ്ലോക്ക് പഞ്ചായത്തംഗം ജിജി ചെറിയാൻ മാത്യു, മല്ലപ്പുഴശ്ശേരി പഞ്ചായത്തംഗം സതിദേവി, പഠനകളരി ജനറൽ കൺവീനർ എം.കെ. ശശികുമാർ, സേവാസംഘം ജോ. സെക്രട്ടറി അജയ് ഗോപിനാഥ് എന്നിവർ പ്രസംഗിച്ചു. കളരിയോടനുബന്ധിച്ച് നടന്ന സർട്ടിഫിക്കറ്റ് വിതരണം വൈസ് പ്രസിഡന്റ് സുരേഷ് കുമാർ നിർവഹിച്ചു.
WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.