തിരുവോണത്തോണിക്ക് അകമ്പടിയായി ആചാരങ്ങൾ പൂർത്തിയാക്കാൻ ളാഹ – ഇടയാറന്മുള പള്ളിയോടം തെരഞ്ഞെടുക്കപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

ആ​റ​ന്മു​ള: കോ​വി​ഡ് കാ​ല​ത്ത് ആ​ചാ​ര​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ ളാ​ക -ഇ​ട​യാ​റ​ന്മു​ള പ​ള്ളി​യോ​ട​ത്തി​ന് നി​യോ​ഗം. തി​രു​വോ​ണ​ത്തോ​ണി​ക്ക് അ​ക​മ്പ​ടി സേ​വി​ക്ക​ൽ, ഉ​തൃ​ട്ടാ​തി വ​ള്ളം​ക​ളി, അ​ഷ്ട​മി​രോ​ഹി​ണി വ​ള്ള​സ​ദ്യ എ​ന്നീ മൂ​ന്ന് ച​ട​ങ്ങു​ക​ളി​ൽ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ​യും ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ​യും പ​ള്ളി​യോ​ട സേ​വാ​സം​ഘ​ത്തി​ന്‍റെ​യും മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​ൻ ക​ര​ക്കാ​ർ സ​ന്ന​ദ്ധ​മാ​യ​തോ​ടെ​യാ​ണ് ച​രി​ത്ര​പ​ര​മാ​യ നി​യോ​ഗം ളാ​ക – ഇ​ട​യാ​റ​ന്മു​ള​യെ തേ​ടി വ​ന്ന​ത്.

ആ​റ​ന്മു​ള​യ്ക്ക് സ​മീ​പ​മു​ള്ള ക​ര​ക​ളി​ലേ​തെ​ങ്കി​ലു​മൊ​ന്ന് കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ളും പ​ള്ളി​യോ​ട സേ​വാ​സം​ഘം പൊ​തു​യോ​ഗം മു​ന്നോ​ട്ടു​വെച്ച എ​ല്ലാ ക​ര​ക​ൾ​ക്കു​ള്ള പ്രാ​തി​നി​ധ്യ​വും ഉ​ൾ​പ്പെ​ടെ പാ​ലി​ക്കാ​ൻ ത​യ്യാ​റാ​യാ​ൽ മൂ​ന്ന് ച​ട​ങ്ങു​ക​ളി​ലും പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​യു​മെ​ന്ന​താ​യി​രു​ന്നു നേ​ര​ത്തേ​യു​ള്ള തീ​രു​മാ​നം.

ഇ​ത​നു​സ​രി​ച്ച് തി​രു​വോ​ണ​ത്തോ​ണി​ക്ക് അ​ക​മ്പ​ടി സേ​വി​ക്കാ​ൻ കി​ഴ​ക്ക​ൻ​മേ​ഖ​ല​യി​ൽ നി​ന്നു​ള്ള ക​ര​ക്കാ​രും ഉ​തൃ​ട്ടാ​തി വ​ള്ളം​ക​ളി​ക്ക് പ​ടി​ഞ്ഞാ​റ​ൻ​മേ​ഖ​ല​യി​ൽ നി​ന്നു​ള്ള ക​ര​ക്കാ​രും അ​ഷ്ട​മി​രോ​ഹി​ണി വ​ള്ള​സ​ദ്യ​ക്ക് മ​ധ്യ​മേ​ഖ​ല​യി​ൽ നി​ന്നു​ള്ള ക​ര​ക്കാ​രും പ്രാ​തി​നി​ധ്യം വ​ഹി​ക്കും.

എ​ല്ലാ ച​ട​ങ്ങു​ക​ളി​ലും ളാ​ക – ഇ​ട​യാ​റ​ന്മു​ള ക​ര​യി​ൽ നി​ന്നു​ള്ള​വ​ർ​ക്ക് പു​റ​മേ ഓ​രോ ച​ട​ങ്ങി​ലും മ​റ്റ് ക​ര​ക​ളി​ൽ നി​ന്നു​ള്ള 15 മു​ത​ൽ 18 പേ​ർ വ​രെ പ​ങ്കാ​ളി​ക​ളാ​കും. പ​ള്ളി​യോ​ട​ത്തി​ൽ ആ​കെ​യു​ള്ള​വ​രു​ടെ എ​ണ്ണം 24 ആ​യി നി​ജ​പ്പെ​ടു​ത്ത​ണ​മെ​ന്ന സ​ർ​ക്കാ​ർ നി​ർ​ദേ​ശം പാ​ലി​ച്ചാ​യി​രി​ക്കും ഇ​വ​യെ​ല്ലാം ന​ട​ത്തു​ന്ന​ത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം....

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി

0
കൊച്ചി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് സമ്പൽ സമൃദ്ധിയുടേയും സമത്വത്തിന്റേയും സൗഹാർദത്തിന്റേയും ഓണാശംസകൾ നേർന്ന്...

ഉത്തരവാദിത്തങ്ങൾ പുതിയ തലമുറയ്ക്ക് കൈമാറേണ്ട സമയമായി ; നിതിൻ ഗഡ്കരി

0
ന്യൂഡൽഹി : കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച അഭ്യൂഹങ്ങളും ചർച്ചകളും പുരോഗമിക്കുന്നതിനിടെ...

ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം. ഡിവൈഎഫ്ഐ ഡൽഹി സ്റ്റേറ്റ്...