സ്വര്‍ണക്കടത്ത് കേസിലെ പ്രതി ടിഎം സംജുവിന്റെ ഭാര്യയുടെ വീട്ടില്‍ എന്‍ഐഎ റെയ്ഡ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസിലെ പ്രതി ടിഎം സംജുവിന്റെ ഭാര്യയുടെ വീട്ടില്‍ എന്‍ഐഎ റെയ്ഡ്. കോഴിക്കോടുള്ള വീട്ടിലാണ് എന്‍ഐഎയുടെ പരിശോധന നടത്തിയത്. റെയ്ഡില്‍ കേസുമായി ബന്ധപ്പെട്ട രേഖകള്‍ കണ്ടെടുത്തു എന്നാണ് വിവരം ലഭിക്കുന്നത്.

സംജുവിനെ നേരത്തെ കസ്റ്റംസും എന്‍ഐഎയും അറസ്റ്റ് ചെയ്തിരുന്നു. സംജുവിന്റെ കൂട്ടാളിയായ കൊടുവള്ളി സ്വദേശിയുടെ വീട്ടിലും എന്‍ഐഎ പരിശോധന നടത്തുന്നുണ്ട്. സംജുവിന്റെ വീട്ടിലും നേരത്തെ എന്‍ഐഎ പരിശോധന നടത്തിയിരുന്നു. സംജുവിന്റെ ഭാര്യാപിതാവിന്റെ ജ്വല്ലറിയിലും നേരത്തെ കസ്റ്റംസ് റെയ്ഡ് നടത്തിയിരുന്നു.

അതേസമയം കേസില്‍ അറസ്റ്റിലായ സ്വപ്ന സുരേഷ്, സന്ദീപ് നായര്‍, സരിത് എന്നിവരുടെ റിമാന്‍ഡ് കാലാവധി അടുത്ത് മാസം 9 വരെ നീട്ടി. എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസിലെ റിമാന്‍ഡ് കാലാവധിയാണ് നീട്ടിയത്. റിമാന്‍ഡ് കാലാവധി നീട്ടുന്നതിനായി മൂവരെയും എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ പരിപാടിയിൽ ആംബുലൻസ് ദുരുപയോഗം ചെയ്തെന്ന് പരാതി

0
പാലക്കാട് : പാലക്കാട്ടെ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ...

എളയാവൂരില്‍ ദേശീയപാത സംരക്ഷണഭിത്തി ഇടിഞ്ഞു

0
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ എളയാവൂരില്‍ ദേശീയപാത 66 ന്റെ...

ഹോം സ്റ്റേയിൽ എട്ടാം ക്ലാസുകാരി കൂട്ടമാനഭംഗത്തിനിരയായി ; അഞ്ച് പേർ പിടിയിൽ

0
ഗുവാഹത്തി: അസമിലെ കാംരൂപ് ജില്ലയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി ഗുവാഹത്തിയിലെ...

അടുത്ത 5 വര്‍ഷത്തെ നിരക്ക് പരിഷ്കരണത്തിനുള്ള കരട് ഇറക്കി വൈദ്യുതി റഗുലേറ്ററി കമ്മീഷൻ

0
തിരുവനന്തപുരം: പകൽ സമയത്ത് കുറഞ്ഞ നിരക്ക് കൂടുതൽ ഉപഭോക്താക്കള്‍ക്ക് ഏര്‍പ്പെടുത്താൻ അടക്കമുള്ള...