ആറന്മുള : പുതിയ കെട്ടിടം പണിതിട്ട് ഇരുപത് വർഷമായെങ്കിലും ആറന്മുള വില്ലേജ് ഓഫീസിന്റെ പഴയ കെട്ടിടം ഇപ്പോഴും നിലനില്‍ക്കുകയാണ്. ഇതിപ്പോള്‍ അപകടാവസ്ഥയിലാണ്. 1999 ലാണ് പുതിയ വില്ലേജ് ഓഫീസ് പണിതത്. ആറന്മുള മിനി സിവിൽ സ്റ്റേഷനും ഇതിന് സമീപമാണ്. നിരവധി പേരാണ് ദിവസവും ഇവിടേയ്ക്ക് എത്തി ചേരുന്നത് . എന്നാൽ കെട്ടിടം ഇപ്പോൾ പൊളിച്ചു മാറ്റേണ്ടതില്ലെന്നാണ് അധികൃതരുടെ നിലപാട്. ഇടിഞ്ഞു വീഴാറായ കെട്ടിടത്തിൽ രാത്രിയിൽ സാമൂഹ്യ വിരുദ്ധരുടെ ശല്യം കൂടുതലാണെന്ന് നാട്ടുകാരും പറയുന്നു. പ്രളയത്തിൽ പൂർണമായി മുങ്ങിയ പ്രദേശമാണിത്. പഴയ കെട്ടിടം അപകട ഭീഷണി ഉയർത്തുന്നതിനാൽ അധികൃതർ ഉടൻ തന്നെ വേണ്ട നടപടികൾ സ്വീകരിക്കണമന്നാണ് നാട്ടുകാരുടെ ആവശ്യം
സാമൂഹ്യ വിരുദ്ധരുടെ താവളമായി ആറന്മുള വില്ലേജ് ഓഫീസിന്റെ പഴയ കെട്ടിടം ; അപകടാവസ്ഥയിലായ കെട്ടിടം പൊളിച്ചു നീക്കാതെ അധികൃതര്‍
RECENT NEWS
Advertisment