അരവണ ഭക്ഷ്യയോഗ്യം ; റിപ്പോർട്ട് അംഗീകരിച്ച് സുപ്രീംകോടതി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഏലക്കയിൽ കീടനാശിനിയുടെ അളവ് കൂടിയതായി പരാതി ഉയർന്നതോടെ വിതരണം നിർത്തിവെച്ച അരവണ ഭക്ഷ്യയോഗ്യമെന്ന് കണ്ടെത്തൽ. കേന്ദ്ര ലാബിൽ പരിശോധന നടത്തുകയും ഈ റിപ്പോർട്ട് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ സമർപ്പിക്കുകയും കോടതി അത് അംഗീകരിക്കുകയും ചെയ്തു. ഇതോടെ ഇനി എന്ത് ചെയ്യണമെന്ന് ആലോചിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ അനന്തഗോപൻ പറഞ്ഞു. കഴിഞ്ഞ മണ്ഡല – മകരവിളക്ക് സീസൺ ആരംഭിച്ച ഘട്ടത്തിലാണ് അരവണയിൽ കീടനാശിനിയുടെ സാന്നിധ്യമുണ്ടെന്ന ആക്ഷേപം ഉയരുകയും ഈ ബാച്ചിൽപെട്ട ഏലയ്ക്ക ചേർത്ത അരവണയുടെ വിതരണം തടയുകയും ചെയ്തത്. പെട്ടെന്ന് നിർമാണം നിർത്തിവെക്കേണ്ടിയും വന്നു. ആറുകോടിയിലധികം വിലയുള്ള 6.5 ലക്ഷം ടിൻ അരവണയാണ് അന്ന് മാറ്റിവെച്ചത്.

അന്ന് കോടതി നിർദേശപ്രകാരം സുരക്ഷിതമായിവെച്ച അരവണയുടെ സാംപിളാണ് കേന്ദ്ര ലാബിൽ പരിശോധനയ്ക്കായി നൽകിയത്. ഇത് പരിശോധിച്ച ശേഷം കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിറ്റി സുപീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. മാറ്റിവെച്ചിരുന്ന എട്ട് ബാച്ചുകളിൽനിന്ന് 16 സാംപിളുകളാണ് പരിശോധയ്ക്കായി ഭക്ഷ്യസുരക്ഷാ അതോറിറ്റി അധികൃതർ ശബരിമലയിൽനിന്ന് ശേഖരിച്ചത്. അരവണ ഭക്ഷ്യയോഗ്യമെന്ന് കണ്ടെത്തിയതോടെ ഇതു വിതരണം ചെയ്യണോ എന്ന കാര്യത്തിൽ കോടതിയുടെ അനുമതി തേടാനാണ് ബോർഡ് ഒരുങ്ങുന്നത്. ഇതിനൊപ്പം അരവണ നിരോധനം മൂലമുണ്ടായ ആറുകോടി രൂപയുടെ നഷ്ടം ഈടാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും പ്രസിഡൻ്റ് കെ അനന്തഗോപൻ അറിയിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിയമങ്ങള്‍ കടുപ്പിച്ച് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം : റോഡ് നിയമലംഘനങ്ങൾക്കെതിരെ കടുത്ത നിലപാടുമായി മോട്ടോർ വാഹന വകുപ്പ്....

ബന്ധു നിയമന വിവാദത്തില്‍ മറുപടിയുമായി മുഖ്യമന്ത്രി വി.ഡി.സതീശന്‍

0
തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തില്‍ മറുപടിയുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. വിവാദം...

തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ 20 തൃണമൂൽ എംപിമാർ ബിജെപിയിലേക്കെന്ന് അഭ്യൂഹം

0
കൊൽക്കൊത്ത: ബംഗാളിൽ പാര്‍ട്ടിയുടെ ചരിത്രത്തിലുണ്ടായ ഏറ്റവും വലിയ തിരിച്ചടിയുടെ ആഘാതത്തിന് പിന്നാലെ...

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസിലെ അണ്ടർ സെക്രട്ടറി ചമഞ്ഞ് തട്ടിപ്പ് നടത്തിയ ആൾ പിടിയിൽ

0
ചെന്നൈ : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസിലെ അണ്ടർ സെക്രട്ടറി ചമഞ്ഞ് തട്ടിപ്പ് നടത്തിയ...