ബ്രിട്ടണില്‍നിന്ന് എത്തുന്നവര്‍ക്ക് ക്വാറന്റീന്‍ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കി ഡല്‍ഹി സര്‍ക്കാര്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : പുതിയ വകഭേദം കൊറോണ വൈറസ് ബാധ രൂക്ഷമായ ബ്രിട്ടണിൽനിന്നെത്തുന്നവർക്ക് ക്വാറന്റീൻ മാനദണ്ഡങ്ങൾ കർശനമാക്കി ഡൽഹി സർക്കാർ. ഡൽഹിയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നത് തടയുന്നതിനാണ് തിരിച്ചെത്തുവരെ കർശനമായ ക്വാറന്റീൻ നടപടികൾക്ക് വിധേയരാക്കുന്നതെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറിയിച്ചു.

യു.കെയിൽനിന്ന് തിരിച്ചെത്തുന്നവരിൽ കോവിഡ് പരിശോധനാ ഫലം പോസീറ്റീവ് ആകുന്നവരെ പ്രത്യേകം ഐസൊലേഷൻ കേന്ദ്രത്തിലേക്ക് മാറ്റും. നെഗറ്റീവ് ആകുന്നവർക്ക് പ്രത്യേക കേന്ദ്രത്തിൽ ഏഴ് ദിവസം ക്വാറന്റീനിലും തുടർന്ന് ഏഴു ദിവസം വീട്ടിൽ ക്വാറന്റീനിലും കഴിയണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറിയിച്ചു. അതിനിടെ ഡൽഹി നിവാസികളായ നാലു പേർക്കുകൂടി പുതിയ വകഭേദത്തിൽപ്പെട്ട കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. നിലവിൽ ഡൽഹിയിൽ 13 പേരെയാണ് പുതിയ തരം വൈറസ് ബാധിച്ചിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....