ബിജെപിയില്‍ തൃപ്തരല്ലാത്തവരെല്ലാം ആംആദ്മി പാര്‍ട്ടിക്ക് വോട്ട് ചെയ്യണമെന്ന് അരവിന്ദ് കെജ്‌രിവാള്‍

For full experience, Download our mobile application:
Get it on Google Play

അഹമ്മദാബാദ് : ബിജെപിയില്‍ തൃപ്തരല്ലാത്തവരെല്ലാം ആംആദ്മി പാര്‍ട്ടിക്ക് വോട്ട് ചെയ്യണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ അഹമ്മദാബാദില്‍ ഒരു പൊതുപാരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു എഎപി ദേശീയ കണ്‍വീനര്‍ കൂടിയായ കെജ്‌രിവാളിന്റെ പ്രസ്താവന.

‘വൃത്തികെട്ട രാഷ്ട്രീയം കളിക്കാനോ, അഴിമതി നടത്താനോ അല്ല ഞങ്ങളിവിടെ വന്നിരിക്കുന്നത്. ജനങ്ങളെ സഹായിക്കാനാണ്. ഡല്‍ഹിയിലും പഞ്ചാബിലും ഉള്‍പ്പടെ മികച്ച പ്രവര്‍ത്തനമാണ് ഞങ്ങള്‍ കാഴ്ച വെക്കുന്നത്. കോണ്‍ഗ്രസിന് വേണ്ടി നിങ്ങള്‍ വോട്ട് പാഴാക്കരുത്. ബിജെപിയുടെ പ്രവര്‍ത്തനങ്ങളില്‍ തൃപ്തരല്ലാത്തവര്‍ ഞങ്ങള്‍ക്ക് വോട്ടു ചെയ്യണം.’

വരാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടിയുടെ വിജയത്തില്‍ ആത്മവിശ്വാസവും പ്രതീക്ഷയും പ്രകടിപ്പിച്ച ഡല്‍ഹി മുഖ്യമന്ത്രി ഗുജറാത്തില്‍ പാര്‍ട്ടി വികസിക്കുകയാണെന്നും പറഞ്ഞു. ഗുജറാത്തിലെ സാധാരണക്കാര്‍ മാറ്റം ആഗ്രഹിക്കുന്നുണ്ട്. അവര്‍ എഎപിയുമായി കൈകള്‍ കോര്‍ക്കുന്നു. ഗുജറാത്തില്‍ കോണ്‍ഗ്രസ് ഭാരവാഹികളോ പ്രവര്‍ത്തകരോ ഇല്ല, എന്നാല്‍ എഎപിയില്‍ ലക്ഷങ്ങളാണുള്ളത്. ഒരുമാസത്തിനുള്ളില്‍ എഎപി ബിജെപിയേക്കാള്‍ വലുതാകുമെന്നും കെജ്‌രിവാള്‍ അവകാശപ്പെട്ടു.

ബിജെപിയുടെ ഭരണം ജനങ്ങള്‍ക്ക് മടുത്തിരിക്കുകയാണ്. തങ്ങള്‍ക്ക് പകരമാകാന്‍ കോണ്‍ഗ്രസിന് കഴിയില്ലെന്ന് ബിജെപി വിശ്വസിക്കുന്നു. ഈ സമയത്ത് ജനങ്ങള്‍ പ്രതീക്ഷ വെക്കുന്നത് എഎപിയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉദയ്പൂര്‍, അമരാവതി കൊലപാതകങ്ങളെയും അദ്ദേഹം അപലപിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

എടത്വ വികസന സമിതി സൗഹൃദ സംഗമം നടത്തി

0
എടത്വ: എടത്വ വികസന സമിതിയുടെ ഓണാഘോഷത്തിന്റെ ഭാഗമായി സൗഹൃദ സംഗമം നടത്തി....