ആറാട്ടുപുഴ : പെരുമ്പള്ളിയില്‍ ബി.എസ്സി വിദ്യാര്‍ത്ഥിനി അര്‍ച്ചന (21) ആത്മഹത്യ ചെയ്ത സംഭവത്തില്‍ കാമുകനെ തൃക്കുന്നപ്പുഴ പോലീസ് ചോദ്യം ചെയ്തു. കേസെടുക്കാന്‍ തക്ക തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നുമാണ് പോലീസ് പറയുന്നത്. എന്നാല്‍, അന്വേഷണത്തില്‍ തൃപ്തരല്ലെന്നാണ് യുവതിയുടെ ബന്ധുക്കള്‍ പറയുന്നത്.
ആത്മഹത്യയ്ക്ക് കാരണക്കാരന്‍ കാമുകനാണെന്ന് തെളിയിക്കുന്ന ആത്മഹത്യക്കുറിപ്പ് അടക്കമുള്ള നിരവധി രേഖകള്‍ ലഭിച്ചിട്ടും പോലീസ് കേസെടുക്കാന്‍ വൈകുകയാണെന്ന് അവര്‍ ആരോപിക്കുന്നു. പോലീസിനെതിരെ മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു. എന്നാല്‍, അന്വേഷണം ശരിയായ വഴിക്കാണെന്നും തെളിവുകള്‍ ലഭിച്ചാല്‍ ശക്തമായ നടപടി കൈക്കൊള്ളുമെന്നും തൃക്കുന്നപ്പുഴ സി.ഐ ആര്. ജോസ് പറഞ്ഞു.