കൊവിഡ് 19 : കര്‍ണാടകയില്‍ നിന്നുള്ള ബി.ജെ.പി രാജ്യസഭാംഗം അശോക് ഗാസ്തി അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

ബെംഗലൂരു : കൊവിഡ് 19 ബാധിച്ച് കര്‍ണാടയില്‍ നിന്നുള്ള ബി.ജെ.പിയുടെ രാജ്യസഭാംഗം അന്തരിച്ചു. അശോക് ഗാസ്തി (55) ആണ് വ്യാഴാഴ്ച രാത്രി പത്തരയോടെ മണിപ്പാല്‍ ആശുപത്രിയില്‍ മരണമടഞ്ഞത്. കൊവിഡിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായിരുന്ന എം.പിയുടെ ആന്തരിക അവയവങ്ങളും തകരാറിലായിരുന്നുവെന്ന് മണിപ്പാല്‍ ആശുപത്രി എം.ഡി ഡോ. മനീഷ് റായ് പറഞ്ഞു. തീവ്രപരിചരണ വിഭാഗത്തിലായിരുന്നു എം.പി.
ഉത്തര കര്‍ണാടകയിലെ റായ്ച്ചൂര്‍ സ്വദേശിയായ അശോക് ഗാസ്തി ഇതാദ്യമായാണ് രാജ്യസഭാംഗമാകുന്നത്.

ഇക്കഴിഞ്ഞ ജൂണില്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തിന് കൊവിഡിനെ തുടര്‍ന്ന് പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല.
അശോക് ഗാസ്തിയുടെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി അനുശോചിച്ചു. കര്‍ണാടകയില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ പ്രവര്‍ത്തിച്ച സമര്‍പ്പിതനായ പ്രവര്‍ത്തകനായിരുന്നു അശോക് ഗാസ്തിയെന്നും സമൂഹത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ടവരും ദരിദ്രരുമായ വിഭാഗങ്ങളുടെ ഉന്നമനത്തിനായി ഏറെ പ്രയത്‌നിച്ചിരുന്നുവെന്നും പ്രധാനമന്ത്രി അനുശോചനകുറിപ്പില്‍ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...