Saturday, May 10, 2025 6:18 pm

ആർദ്ര കേരളം പുരസ്‌കാരം പ്രഖ്യാപിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ആരോഗ്യ മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ആർദ്ര കേരളം പുരസ്‌കാരം 2022-23 ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചു. ആരോഗ്യ വകുപ്പിന്റെ പങ്കാളിത്തത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്ന സമഗ്ര ആരോഗ്യ പദ്ധതി ആരോഗ്യ രംഗത്ത് വലിയ മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ട്. 2022-23 വർഷം ആരോഗ്യ മേഖലയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ 1144.61 കോടി രൂപയുടെ പദ്ധതി പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം ആരോഗ്യ വകുപ്പിന്റേയും മറ്റ് അനുബന്ധ വകുപ്പുകളുടെയും ജനപ്രതിനിധികളുടെയും കൂട്ടായ്മ സാധ്യമാക്കാനും കേരളത്തിന്റെ ആരോഗ്യ രംഗത്ത് വലിയ മാറ്റങ്ങൾ വരുത്താനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. ഇൻഫർമേഷൻ കേരള മിഷന്റെ സഹായത്തോടെയാണ് പുരസ്‌കാരം നൽകുന്നതിന് പരിഗണിക്കാവുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മുൻഗണനാ പട്ടിക തയ്യാറാക്കുന്നത്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ആരോഗ്യ മേഖലയിൽ ചെലവഴിച്ച തുക, സാന്ത്വന പരിചരണ പരിപാടികൾ, കായകൽപ്പ, ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട മറ്റ് പ്രവർത്തനങ്ങൾ എന്നിവ പരിഗണിച്ച്, മുൻഗണനാ പട്ടിക തയ്യാറാക്കുകയും, പുരസ്‌കാരത്തിനായി തെരഞ്ഞെടുക്കുകയുമാണ് ചെയ്യുന്നത്. ഇത് കൂടാതെ പ്രതിരോധ കുത്തിവെപ്പ്, വാർഡുതല പ്രവർത്തനങ്ങൾ മറ്റ് പ്രതിരോധ പ്രവർത്തനങ്ങൾ, നടപ്പിലാക്കിയ നൂതനമായ ആശയങ്ങൾ, പൊതു സ്ഥലങ്ങളിലെ മാലിന്യ നിർമ്മാർജ്ജനം എന്നിവയും പുരസ്‌കാരത്തിന് വിലയിരുത്തുന്ന ഘടകങ്ങളാണ്. ആർദ്രകേരളം പുരസ്‌കാരം 2022-23ന് അർഹരായ ജില്ലാ പഞ്ചായത്ത്/ കോർപ്പറേഷൻ/ മുൻസിപ്പാലിറ്റി/ ബ്ലോക്ക് പഞ്ചായത്ത്/ ഗ്രാമപഞ്ചായത്തുകളുടെ വിവരങ്ങൾ

സംസ്ഥാനതല അവാർഡ് – ഒന്നാം സ്ഥാനം ഗ്രാമ പഞ്ചായത്ത് – മണീട്, എറണാകുളം ജില്ല (10 ലക്ഷം രൂപ) ബ്ലോക്ക് പഞ്ചായത്ത് – പേരാമ്പ്ര, കോഴിക്കോട് ജില്ല (10 ലക്ഷം രൂപ) ജില്ലാ പഞ്ചായത്ത് – എറണാകുളം (10 ലക്ഷം രൂപ) മുനിസിപ്പാലിറ്റി – പൊന്നാനി, മലപ്പുറം ജില്ല (10 ലക്ഷം രൂപ) മുൻസിപ്പൽ കോർപ്പറേഷൻ – തിരുവനന്തപുരം (10 ലക്ഷം രൂപ) സംസ്ഥാനതല അവാർഡ് – രണ്ടാം സ്ഥാനം ഗ്രാമ പഞ്ചായത്ത് – വാഴൂർ, കോട്ടയം ജില്ല (7 ലക്ഷം രൂപ) ബ്ലോക്ക് പഞ്ചായത്ത് – ചേലന്നൂർ, കോഴിക്കോട് ജില്ല (5 ലക്ഷം രൂപ) ജില്ലാ പഞ്ചായത്ത് – കണ്ണൂർ (5 ലക്ഷം രൂപ) മുനിസിപ്പാലിറ്റി – ഏലൂർ, എറണാകുളം ജില്ല (5 ലക്ഷം രൂപ) മുൻസിപ്പൽ കോർപ്പറേഷൻ – കൊല്ലം (5 ലക്ഷം രൂപ) സംസ്ഥാനതല അവാർഡ് – മൂന്നാം സ്ഥാനം ഗ്രാമ പഞ്ചായത്ത് – കയ്യൂർ ചീമേനി, കാസർഗോഡ് ജില്ല, (6 ലക്ഷം രൂപ) ബ്ലോക്ക് പഞ്ചായത്ത് – കിളിമാനൂർ, തിരുവനന്തപുരം ജില്ല (3 ലക്ഷം രൂപ) ജില്ലാ പഞ്ചായത്ത് – പാലക്കാട് (3 ലക്ഷം രൂപ) മുനിസിപ്പാലിറ്റി – മൂവാറ്റുപുഴ, എറണാകുളം ജില്ല (3 ലക്ഷം രൂപ) ജില്ലാതലം – ഗ്രാമ പഞ്ചായത്ത് അവാർഡ്

തിരുവനന്തപുരം

ഒന്നാം സ്ഥാനം മാണിക്കൽ (5 ലക്ഷം രൂപ)

രണ്ടാം സ്ഥാനം കള്ളിക്കാട് (3 ലക്ഷം രൂപ)

മൂന്നാം സ്ഥാനം ബാലരാമപുരം (2 ലക്ഷം രൂപ)

കൊല്ലം

ഒന്നാം സ്ഥാനം ഇട്ടിവ (5 ലക്ഷം രൂപ)

രണ്ടാം സ്ഥാനം തഴവ (3 ലക്ഷം രൂപ)

മൂന്നാം സ്ഥാനം കല്ലുവാതുക്കൽ (2 ലക്ഷം രൂപ)

പത്തനംതിട്ട

ഒന്നാം സ്ഥാനം കൊടുമൺ (5 ലക്ഷം രൂപ)

രണ്ടാം സ്ഥാനം കോയിപ്പുറം (3 ലക്ഷം രൂപ)

മൂന്നാം സ്ഥാനം മല്ലപ്പുഴശ്ശേരി (2 ലക്ഷം രൂപ)

ആലപ്പുഴ

ഒന്നാം സ്ഥാനം പാണാവള്ളി (5 ലക്ഷം രൂപ)

രണ്ടാം സ്ഥാനം നൂറനാട് (3 ലക്ഷം രൂപ)

മൂന്നാം സ്ഥാനം പുന്നപ്ര സൗത്ത് (2 ലക്ഷം രൂപ)

കോട്ടയം

ഒന്നാം സ്ഥാനം മറവൻതുരുത്ത് (5 ലക്ഷം രൂപ)

രണ്ടാം സ്ഥാനം കാണക്കാരി (3 ലക്ഷം രൂപ)

മൂന്നാം സ്ഥാനം തൃക്കൊടിത്താനം (2 ലക്ഷം രൂപ)

ഇടുക്കി

ഒന്നാം സ്ഥാനം കരിമണ്ണൂർ (5 ലക്ഷം രൂപ)

രണ്ടാം സ്ഥാനം കരിങ്കുന്നം (3 ലക്ഷം രൂപ)

മൂന്നാം സ്ഥാനം കാഞ്ചിയാർ (2 ലക്ഷം രൂപ)

എറണാകുളം

ഒന്നാം സ്ഥാനം രായമംഗലം (5 ലക്ഷം രൂപ)

രണ്ടാം സ്ഥാനം കാലടി (3 ലക്ഷം രൂപ)

മൂന്നാം സ്ഥാനം കോട്ടപ്പടി (2 ലക്ഷം രൂപ)

ത്യശ്ശൂർ

ഒന്നാം സ്ഥാനം വരവൂർ (5 ലക്ഷം രൂപ)

രണ്ടാം സ്ഥാനം പാറളം (3 ലക്ഷം രൂപ)

മൂന്നാം സ്ഥാനം കൊടകര (2 ലക്ഷം രൂപ)

പാലക്കാട്

ഒന്നാം സ്ഥാനം പൂക്കോട്ടുകാവ് (5 ലക്ഷം രൂപ)

രണ്ടാം സ്ഥാനം പട്ടിത്തറ (3 ലക്ഷം രൂപ)

മൂന്നാം സ്ഥാനം കരിമ്പ (2 ലക്ഷം രൂപ)

മലപ്പുറം

ഒന്നാം സ്ഥാനം ചാലിയാർ (5 ലക്ഷം രൂപ)

രണ്ടാം സ്ഥാനം വട്ടക്കുളം (3 ലക്ഷം രൂപ)

മൂന്നാം സ്ഥാനം പൊൻമുണ്ടം (2 ലക്ഷം രൂപ)

കോഴിക്കോട്

ഒന്നാം സ്ഥാനം കക്കോടി (5 ലക്ഷം രൂപ)

രണ്ടാം സ്ഥാനം പെരുമണ്ണ (3 ലക്ഷം രൂപ)

മൂന്നാം സ്ഥാനം അരിക്കുളം(2 ലക്ഷം രൂപ)

വയനാട്

ഒന്നാം സ്ഥാനം നൂൽപ്പൂഴ (5 ലക്ഷം രൂപ)

രണ്ടാം സ്ഥാനം അമ്പലവയൽ (3 ലക്ഷം രൂപ)

മൂന്നാം സ്ഥാനം ഇടവക (2 ലക്ഷം രൂപ)

കണ്ണൂർ

ഒന്നാം സ്ഥാനം കതിരൂർ (5 ലക്ഷം രൂപ)

രണ്ടാം സ്ഥാനം കോട്ടയം (3 ലക്ഷം രൂപ)

മൂന്നാം സ്ഥാനം അഞ്ചരക്കണ്ടി (2 ലക്ഷം രൂപ)

കാസർഗോഡ്

ഒന്നാം സ്ഥാനം കിനാനൂർ കരിന്തളം (5 ലക്ഷം രൂപ)

രണ്ടാം സ്ഥാനം മടിക്കൈ (3 ലക്ഷം രൂപ)

മൂന്നാം സ്ഥാനം ബെല്ലൂർ (2 ലക്ഷം രൂപ)

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കേന്ദ്രീയ വിദ്യാലയത്തിൽ 2025-26 അധ്യയന വർഷത്തിൽ വിവിധ ക്ലാസുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

0
ചെന്നീർക്കര: കേന്ദ്രീയ വിദ്യാലയത്തിൽ 2025-26 അധ്യയന വർഷത്തിൽ വിവിധ ക്ലാസുകളിലേക്ക് അപേക്ഷ...

റാന്നി താലൂക്ക് ആശുപത്രിയിൽ ലാബ് ടെക്നീഷ്യന്റെ താൽക്കാലിക ഒഴിവ്

0
റാന്നി : താലൂക്ക് ആശുപത്രിയിൽ ലാബ് ടെക്നീഷ്യന്റെ താൽക്കാലിക ഒഴിവുണ്ട്. യോഗ്യത:...

ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് ഒമർ അബ്ദുള്ള

0
ശ്രീനഗർ: പാകിസ്താന്റെ ഷെല്ലാക്രമണത്തിൽ ജമ്മുകശ്മീരിൽ ജീവൻ നഷ്ടമായവരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം...

പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയുടെ വികസനത്തിന്റെ ഭാഗമായി കുഴിയായി കിടന്ന വയൽ നാട്ടുകാർ...

0
ചെല്ലക്കാട് : പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയുടെ വികസനത്തിന്റെ ഭാഗമായി...