ഒരു വർഷത്തേക്ക് മോറട്ടോറിയം കൊണ്ടുവരാനുള്ള ബാങ്കുകളുടെ ആലോചന നല്ല തീരുമാനം ; മന്ത്രി കെഎൻ ബാല​ഗോപാൽ

For full experience, Download our mobile application:
Get it on Google Play

കൽപ്പറ്റ: ഒരു വർഷത്തേക്ക് മോറട്ടോറിയം കൊണ്ടുവരാനുള്ള ബാങ്കുകളുടെ ആലോചന നല്ല തീരുമാനമാണെന്ന് മന്ത്രി കെഎൻ ബാല​ഗോപാൽ. ഈ വിഷയത്തിൽ പൊതു അഭിപ്രായത്തിനൊപ്പം ബാങ്കുകളും ചില തീരുമാനങ്ങൾ എടുത്തിട്ടുണ്ട്. കുടുംബങ്ങളെ കുറിച്ചുള്ള മറ്റു കാര്യങ്ങളെല്ലാം ചർച്ച ചെയ്ത് തീരുമാനിക്കേണ്ടതാണെന്നും മന്ത്രി കെഎൻ ബാല​ഗോപാൽ പറഞ്ഞു. പെട്ടെന്നുള്ള ജപ്തി ഭീഷണികളിൽ നിന്ന് രക്ഷപ്പെടാൻ കഴിയുമെന്നതാണ് മോറട്ടോറിയം കൊണ്ടുള്ള​ ഗുണം. മറ്റു വിഷയങ്ങൾ സർക്കാർ ചെയ്തു കൊണ്ടിരിക്കുന്നുണ്ട്. കുടുംബങ്ങൾക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ സർക്കാർ ചെയ്തുവരികയാണ്. മൊബൈൽ ഫോണുകൾക്ക് ഇഐഐ ഈടാക്കുന്നതുമായി ബന്ധപ്പെട്ട് ഒറ്റപ്പെട്ട വിഷയങ്ങളുണ്ടാവാം.

ഇത്തരം വിഷയങ്ങളിൽ പരാതി വരുന്നതിന് അനുസരിച്ച് ഇടപെടുമെന്നും ധനകാര്യ സ്ഥാപനങ്ങൾ മനുഷ്യത്വപരമായ സമീപനം കൈക്കൊള്ളണമെന്നും മന്ത്രി പറഞ്ഞു. കുറേ കടമെടുത്തയാളുകൾ ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും സംശയമുണ്ട്. കാണാതായി പോയവരുടെ ഉൾപ്പെടെ കണക്കുകൾ ലഭിക്കണം. വീടും സ്ഥലവും മൊത്തമായി പോയവരുണ്ട്. എല്ലാം പരിശോധിച്ചു കഴിഞ്ഞാൽ തന്നെ പരിഹാരം കണ്ടെത്താൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...