Wednesday, June 26, 2024 5:49 pm

ആര്‍ദ്രകേരളം പുരസ്‌കാര വിതരണം ജൂലൈ 14ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ആരോഗ്യവകുപ്പിന്റെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും നേതൃത്വത്തില്‍ ആരോഗ്യമേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ 2020-21 ലെ തദ്ദേശഭരണസ്ഥാപനങ്ങള്‍ക്കുള്ള ആര്‍ദ്രകേരളം പുരസ്‌കാര വിതരണം ജൂലൈ 14 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. വൈകുന്നേരം അഞ്ചിന് കേരള സര്‍വകലാശാലയുടെ സെനറ്റ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പുരസ്‌കാര വിതരണ ചടങ്ങില്‍ ആരോഗ്യ – വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷയാകും. തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍, പൊതു വിദ്യാഭ്യാസ- തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി, ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും.

പത്തനംതിട്ട ജില്ലയിലെ ആര്‍ദ്രകേരളം പുരസ്‌കാരത്തില്‍ ആനിക്കാട് ഗ്രാമപഞ്ചായത്തിന് ഒന്നാംസ്ഥാനവും, ഏഴംകുളം ഗ്രാമപഞ്ചായത്തിന് രണ്ടാം സ്ഥാനവും, കൊടുമണ്‍ ഗ്രാമപഞ്ചായത്തിന് മൂന്നാംസ്ഥാനവും നേടാനായി.
2012-13 മുതല്‍ മികച്ച തദ്ദേശഭരണ സ്ഥാപനങ്ങളെതിരഞ്ഞെടുത്ത് ആര്‍ദ്രകേരളം പുരസ്‌കാരം നല്‍കിവരുന്നുണ്ട്. തദ്ദേശഭരണ സ്ഥാപനങ്ങളെ പുരസ്‌കാരത്തിന് തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങളും മറ്റ് മാര്‍ഗരേഖകളും ആരോഗ്യവകുപ്പിന്റെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും നേതൃത്വത്തില്‍ വിദഗ്ധരെ പങ്കെടുപ്പിച്ച് കാലാനുസൃതമായി പരിഷ്‌കരിച്ചുവരുകയാണ്.

ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ സഹായത്തോടെയാണ് പുരസ്‌കാരം നല്‍കുന്നതിനായി പരിഗണിക്കാവുന്ന തദ്ദേശഭരണസ്ഥാപനങ്ങളുടെ മുന്‍ഗണനാ പട്ടിക തയാറാക്കുന്നത്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ ആരോഗ്യമേഖലയില്‍ ചെലവഴിച്ച തുക, സാന്ത്വനപരിചരണ പരിപാടികള്‍, കായകല്‍പ്പ, മറ്റ് ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ എന്നിവ പരിഗണിച്ച്, മുന്‍ഗണനാ പട്ടിക തയാറാക്കിയാണ് പുരസ്‌കാരത്തിനായി തെരഞ്ഞെടുക്കുന്നത്. ഇത് കൂടാതെ പ്രതിരോധ കുത്തിവയ്പ്പ്, വാര്‍ഡുതല പ്രവര്‍ത്തനങ്ങള്‍ മറ്റ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, നടപ്പാക്കിയ നൂതനമായ ആശയങ്ങള്‍, പൊതുസ്ഥലങ്ങളിലെ മാലിന്യ നിര്‍മാര്‍ജനം തുടങ്ങിയവയും പുരസ്‌കാരത്തിനായി പരിഗണിക്കും. പരിപാടിയുടെ ഭാഗമായി സെനറ്റ് ഹാളില്‍ ഐഇസി എക്‌സിബിഷനും പുരസ്‌കാര പരിപാടിയില്‍ വിവിധ ജില്ലകളില്‍ നിന്നായി എത്തിച്ചേരുന്ന ജനപ്രതിനിധികള്‍ക്കായി നഗരത്തിലൂടെ കെ എസ് ആര്‍ ടി സി ഡബിള്‍ ഡെക്കര്‍ പൈതൃക ബസ് സര്‍വീസും ഒരുക്കിയിട്ടുണ്ട്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സ്പീക്കറല്ല, മറുപടി പറയേണ്ടത് മുഖ്യമന്ത്രി ; നടപടിക്രമത്തിൽ അനൗചിത്യമെന്ന് പ്രതിപക്ഷ നേതാവിന്റെ കത്ത്

0
തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് ഹൈക്കോടതി വിധി ലംഘിച്ച് ശിക്ഷായിളവ്...

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പോലീസ് ഹൈക്കോടതിയിൽ അറിയിച്ചു

0
കൊച്ചി: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പോലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ...

ഞാറ്റുവേല ചന്തയുടെയും കർഷക സഭകളുടെയും ഉത്ഘാടനവും നടന്നു

0
കോന്നി : ഞാറ്റുവേല ചന്തയുടെയും കർഷക സഭകളുടെയും പഞ്ചായത്ത് തല ഉദ്ഘാടനം...

ന്യൂനമര്‍ദ്ദപാത്തി : കേരളത്തിൽ 3 ദിവസം അതിതീവ്ര മഴ, കാറ്റിന് 55 കിമീ വരെ...

0
തിരുവനന്തപുരം: മധ്യ കേരള തീരം മുതൽ മഹാരാഷ്ട്ര തീരം വരെ സ്ഥിതി...