രാഹുൽ ഗാന്ധിക്കും പ്രിയങ്കയ്ക്കും ഉത്തർപ്രദേശിൽ മത്സരിക്കാൻ ഭയമോ? ; പാർട്ടിയിൽ വൻ ആശയക്കുഴപ്പം, ഇനി എന്താകുമെന്ന് അണികൾ…!

For full experience, Download our mobile application:
Get it on Google Play

ലക്നൗ: യുപി യിലെ ലോക്‌സഭാ സീറ്റുകളിൽ മത്സരിക്കാൻ ഭയന്ന് രാഹുൽഗാന്ധിയും പ്രിയങ്കയും. അമേഠിയും റായ്ബറേലിയും ഒഴിച്ചിട്ട് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയത് ഇതിനാലാണെന്നാണ് റിപ്പോർട്ട്. ഇവിടങ്ങളിൽ ആരെല്ലാം സ്ഥാനാർത്ഥിയാവണമെന്നതിൽ പാർട്ടിയിൽ കടുത്ത ആശയക്കുഴപ്പമുണ്ടെന്ന് സൂചനകൾ ലഭിക്കുന്നു. മത്സരിക്കാനില്ലെന്നും പ്രചാരണത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുമെന്നാണ് പ്രിയങ്ക പറയുന്നത്.സോണിയാ ഗാന്ധി ആരോഗ്യ കാരണങ്ങളാൽ ഇക്കുറി ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് വ്യക്തമായോടെ സോണിയയുടെ സിറ്റിംഗ് സീറ്റായ റായ്‌ബറേലിയിൽ മകൾ പ്രിയങ്ക അരങ്ങേറ്റ മത്സരത്തിനിറങ്ങുമെന്ന് കോൺഗ്രസ് കേന്ദ്രങ്ങൾ തന്നെ സൂചിപ്പിച്ചിരുന്നു. 2006 മുതൽ സോണിയ ലോക്‌സഭയിൽ റായ്ബറേലിയെ പ്രതിനിധീകരിക്കുന്നു.

നിലവിൽ ഉത്തർപ്രദേശിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറിയാണ് പ്രിയങ്ക.2019-ൽ രാഹുൽ സിറ്റിംഗ് സീറ്റായ അമേഠിയിൽ കേന്ദ്രമന്ത്രി സ്‌മൃതി ഇറാനിയോട് തോറ്റപ്പോഴും ഉത്തർപ്രദേശിലെ പാർട്ടിയുടെ ഏക സീറ്റ് റായ്‌ബറേലിയായിരുന്നു.1950 മുതൽ കോൺഗ്രസിനെ തുണയ്‌ക്കുന്ന മണ്ഡലം പ്രിയങ്കയുടെ അരങ്ങേറ്റ മത്സരത്തിന് അനുയോജ്യമാണെന്നും പാർട്ടി കരുതിരുന്നു. സോണിയ്‌ക്കായി പ്രചാരണ പരിപാടികൾക്ക് നേതൃത്വം നൽകിയ പരിചയവും പ്രിയങ്കയ്ക്ക് ഗ്രേസ്‌മാർക്കായി പാർട്ടി കാണുകയും ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കനത്ത മഴയിൽ മുങ്ങി യുഎസ് : ഹവായിയിൽ വൈദ്യുതി നിലച്ചു ; ഇന്ത്യാനയിൽ പ്രളയത്തിൽ...

0
കാലിഫോർണിയ : അമേരിക്കയുടെ പസഫിക് ദ്വീപ് സമൂഹമായ ഹവായിയിലും മിഡ്‌വെസ്റ്റ് മേഖലകളിലും...

കെഎസ്ആർടിസി ജീവനക്കാർക്കും പെൻഷൻകാർക്കും ഓണം ആനുകൂല്യങ്ങൾ ; 33.92 കോടി രൂപ അനുവദിച്ചു

0
തിരുവനന്തപുരം : ഓണക്കാലം പ്രമാണിച്ച് കെഎസ്ആർടിസി ജീവനക്കാർക്കും പെൻഷൻകാർക്കും ഉത്സവബത്തയും അഡ്വാൻസും...

‘കണ്ടാൽ ഓക്കാനം വരുന്ന കലാവൈകൃതം’ : പുലികളിക്കെതിരെ വി കെ ശ്രീരാമൻ ; വ്യാപക...

0
തൃശ്ശൂർ : തൃശ്ശൂരിലെ പരമ്പരാഗത കലാരൂപമായ പുലികളിയെ കടുത്ത ഭാഷയിൽ വിമർശിച്ച...

വീണക്കെതിരായ ഇഡി നടപടി : ആഭ്യന്തരവകുപ്പിന്റെ മുന്നിൽ വിഷയം വന്നിട്ടില്ല ; ചെന്നിത്തല

0
ഡൽഹി : പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകൾ വീണാ വിജയനെതിരായ...