ദിവസവും മൗത്ത് വാഷ് ഉപയോ​ഗിക്കുന്നവരാണോ നിങ്ങൾ? ; എങ്കിൽ ഇക്കാര്യം അറിഞ്ഞിരിക്കൂ

For full experience, Download our mobile application:
Get it on Google Play

വായുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്ന ഒരു ഉൽപ്പന്നമാണ് മൗത്ത് വാഷ്. വായ് നാറ്റത്തെ ചെറുക്കാനും വായിലെ ബാക്ടീരിയ കുറയ്ക്കാനും ഇത് സഹായിക്കും. ആന്റി ബാക്ടീരിയൽ മൗത്ത് വാഷ് ഉപയോഗിച്ചാൽ വായിലെ ദുർഗന്ധം മാറി ഫ്രഷ് ആയ ഫീൽ ലഭിക്കും. മൗത്ത് വാഷ് പതിവായി ഉപയോ​ഗിക്കുന്നത് ആൻ്റിസെപ്റ്റിക്സ് ബാക്ടീരിയകളെ കൊല്ലുകയും വായിലെ അണുബാധ കുറയ്ക്കുകയും ചെയ്യുന്നു. ഫ്ലൂറൈഡ് പല്ലിൻ്റെ ഇനാമലിനെ ശക്തിപ്പെടുത്തുക ചെയ്യുന്നു. എന്നാൽ പല്ല് തേക്കുന്നത് പോലെ നിങ്ങൾ ദിവസവും മൗത്ത് വാഷ് ഉപയോഗിക്കേണ്ടതുണ്ടോ? ദിവസവും മൗത്ത് വാഷ് ഉപയോഗിക്കുന്നത് സുരക്ഷിതമാണോ? ആൻ്റിസെപ്റ്റിക് മൗത്ത് വാഷുകളിൽ ക്ലോറെക്‌സിഡിൻ, സെറ്റിൽപിരിഡിനിയം ക്ലോറൈഡ്, അല്ലെങ്കിൽ ബാക്ടീരിയയുടെ വളർച്ചയെ നശിപ്പിക്കുന്ന സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്.

ഫ്ലൂറൈഡ് മൗത്ത് വാഷുകൾ ഒരു വ്യക്തിയുടെ പല്ലിൻ്റെ നേർത്ത പുറം ആവരണമായ ഇനാമലിനെ ശക്തിപ്പെടുത്താൻ സഹായിക്കുന്നു. ദിവസവും ഒരു നേരം മൗത്ത് വാഷ് ഉപയോഗിക്കുന്നത് സുരക്ഷിതമാണ്. എന്നാൽ അതിൽ കൂടുതൽ തവണ ഉപയോ​ഗിക്കരുത്. അമിതമായ ഉപയോഗം രുചിയിൽ മാറ്റം, പല്ലിൽ കറ തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകും. മൗത്ത് വാഷ് പല്ലിന് ഗുണം ചെയ്യുമെങ്കിലും ദിവസവും മൗത്ത് വാഷ് ഉപയോഗിക്കുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. അതിനാൽ മൗത്ത് വാഷ് നിത്യേന ഉപയോഗിക്കുന്നത് നിയന്ത്രിക്കുക. ചില മൗത്ത് വാഷിൽ ആൽക്കഹോൾ അടങ്ങിയിട്ടുണ്ട്. ഇത് വായയെ വരണ്ടതാക്കുന്നതായി വിദ​ഗ്ധർ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...