നിങ്ങൾ നിരന്തരം ഇയർഫോൺ ഉപയോഗിക്കുന്നവരാണോ ? ; മുന്നറിയിപ്പുമായി വിദഗ്ദ്ധർ

For full experience, Download our mobile application:
Get it on Google Play

ദൈനംദിന ജീവിതത്തിന്റെ ഭാഗമായിരിക്കുകയാണ് ഇയർഫോൺ. മൊബൈൽ ഫോൺ ഉപയോഗിക്കുന്ന മിക്കവരും ഇയർഫോണുകൾ ഉപയോഗിക്കുന്നവരാണ് ഇന്ന്. ഫോൺ വിളിക്കാനും പാട്ടുകളും പോഡ്കാസ്റ്റുകൾ കേൾക്കാനും സിനിമകളും സീരീസുകൾ കാണാനും ഇയർ ബഡ് അടക്കമുള്ള ​ഇയർ ഫോണുകൾ ഉപയോഗിക്കുന്നവരുണ്ട്. മണിക്കൂറൂകൾ ഇയർ​ഫോണുകൾ ചെവിയിൽ തിരുകി മുഴുകിയിരിക്കുന്നവർ നമ്മുടെ ചുറ്റിനുമുണ്ട്. എന്നാൽ ഇയർ ഫോണുകളുടെ അമിതമായ ഉപയോഗം മനുഷ്യന്റെ കേൾവിശേഷിയെ ഗുരുതരമായി ബാധിക്കുമെന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്.

ഉയർന്ന അളവിലുള്ള ശബ്ദം നമ്മുടെ കേൾവി ശക്തിയെ ഗുരുതരമായി ബാധിക്കുമെന്ന് എല്ലാവർക്കും അറിയുന്നതാണ്. ചെവിയിൽ തിരുകിയ ഇയർഫോണുകൾ വഴി അധികമായി ശബ്ദം കടന്നു വരുന്നതും കേൾവിയെ ശക്തമായി ബാധിക്കും. എന്നാൽ ഇയർഫോണുകളിലൂട വരുന്ന ശബ്ദം ചെവിയുടെ ഉള്ളിലുള്ള മൃദുലവും നേർത്തതുമായ രോമകോശങ്ങളെ നശിപ്പിക്കും. ശബ്ദ തരംഗങ്ങളെ വൈദ്യതി തരംഗങ്ങളാക്കി മാറ്റുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന ഇത്തരം രോമകോശങ്ങൾക്ക് ആഘാതം സംഭവിക്കുന്നത് കേൾവിശേഷിയെ ഗുരുതരമായി തന്നെ ബാധിക്കും. പതിവായി ഇയർഫോണുകൾ ഉപയോഗിക്കുന്നത് ചെവിയിൽ അണുബാധ ഉണ്ടാകുന്നതിന് കാരണമാകും.നിരന്തരമായുള്ള ഹെഡ്‌ഫോൺ ഉപയോഗം ചെവിയിൽ ഈർപ്പവും ബാക്ടീരിയയും നിലനിർത്തുകയും ഇത് അണുബധയ്ക്ക് കാരണമാവുകയും ചെയ്യും. ഒരാൾ ഉപയോഗിച്ച ഇയർഫോണുകൾ മറ്റുള്ളവരുമായി പങ്കിടുന്നതും കാര്യമായ അണുബാധയ്ക്കും കേൾവിക്കുറവിനും കാരണമാകും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് അമിത വേഗതയിൽ എത്തിയ കാർ ഇടിച്ച് അപകടം ; കാൽനട യാത്രിക്കാരന് ...

0
പാലക്കാട് : അമിത വേഗതയിൽ എത്തിയ കാർ ഇടിച്ച് കാൽനട യാത്രികൻ...

കോളേജിന്റെ മറവിലെ ഫണ്ട് വെട്ടിപ്പ് ആരോപണം : സമാഹരിച്ചത് 23,93,000 രൂപ, സ്ഥലത്തിന് 25...

0
ഇരിട്ടി : സി.പി.എം. നിയന്ത്രണത്തിലുള്ള നോർത്ത് മലബാർ എജുക്കേഷണൽ സൊസൈറ്റി 327...

യുഎസിൽ മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവം : ഒരാളുടെ പോസ്റ്റ്‌മോർട്ടം പൂർത്തിയായി

0
ന്യൂയോർക്ക്: യുഎസിൽ മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവത്തിൽ ഒരാളുടെ പോസ്റ്റ്‌മോർട്ടം പൂർത്തിയായി....

ഉത്തര്‍പ്രദേശ് പടക്കനിര്‍മാണശാലാ സ്‌ഫോടനം : മരണസംഖ്യ 11 ആയി ഉയര്‍ന്നു

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ കൗശാംബി ജില്ലയില്‍ പടക്കനിര്‍മാണശാലയിലുണ്ടായ വന്‍ സ്‌ഫോടനത്തില്‍ മരണ സംഖ്യ...