Friday, May 16, 2025 8:49 am

ദീര്‍ഘനേരം എസിയില്‍ ഇരിക്കുന്നവരാണോ നിങ്ങള്‍ ? ശ്രദ്ധിക്കുക

For full experience, Download our mobile application:
Get it on Google Play

എസികൾ ആഡംബരമെന്നതിലുപരി അത്യാവശ്യമായി മാറിയിരിക്കുന്നു. ഓഫീസുകളിലും വീടുകളിലുമടക്കം ഏസിയില്ലാതെ കഴിച്ചുകൂട്ടാനാവില്ലെന്നതാണ് സത്യം. എന്നാൽ ഏറെ നേരെ ഏസിയിൽ ഇരിക്കുന്നത് ശാരീരകവും മാനസികവുമായ ആരോഗ്യത്തെ ബാധിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.
വരണ്ട ചർമ്മവും കണ്ണുകളും
എയർകണ്ടീഷൻ ചെയ്ത ചുറ്റുപാടുകളിൽ കൂടുതൽ സമയം ചെലവഴിക്കുന്നത് വായുവിലെ ഈർപ്പം കുറയ്ക്കുകയും ചർമ്മവും കണ്ണുകളും വരണ്ടതാക്കുകയും ചെയ്യും. ശരീരത്തിലെ ജലാംശം വലിച്ചെടുക്കുന്നതുമൂലം ചർമ്മം വരണ്ടുപോകാനും ചൊറിച്ചിലുകൾ ഉണ്ടാക്കാനും ഇടയാക്കും. വേനൽക്കാലത്ത് കണ്ണുകൾ വരണ്ട പോലെയാകുന്നു എന്നത് പലരുടെയും പരാതിയാണ്. ഈർപ്പം കുറയുന്നത് മൂലം കണ്ണിൽ അസ്വസ്ഥത, ചുവപ്പ്, ചൊറിച്ചിൽ തുടങ്ങിയവക്ക് കാരണമാകും.
സന്ധിവേദന
എയർകണ്ടീഷണറുകൾ പുറത്ത് വിടുന്ന തണുത്ത വായു പേശികളും സന്ധികളും ദൃഢമാകാൻ ഇടയാക്കും. വാതരോഗങ്ങൾ ഉള്ളവർക്ക് അവരുടെ അസുഖത്തിന്റെ തീവ്രത വർധിപ്പിക്കാനും കാരണമാകും. തണുപ്പ് കൂടുതൽ നേരം ഏൽക്കുന്നത് പേശികളിലേക്കും സന്ധികളിലേക്കും രക്തയോട്ടം കുറയ്ക്കും. ഇത് പേശിവേദനക്കും തരിപ്പ് അനുഭവപ്പെടാനും കാരണമാകും.
അലർജി
എയർ കണ്ടീഷൻ ചെയ്ത സ്ഥലങ്ങൾ എപ്പോഴും അടച്ചിട്ടാകും ഉണ്ടാകുക. ഇത് പൊടി, അലർജിക്ക് കാരണമായ വസ്തുക്കൾ എന്നിവ വര്‍ധിപ്പിക്കും. ആസ്മ അല്ലെങ്കിൽ അലർജി പോലുള്ള ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കുള്ളവർക്ക് അത് വർധിപ്പിക്കാനും കാരണമാകും. ശരിയായ രീതിയിൽ എസി അണുവിമുക്തമാക്കിയില്ലെങ്കിലും ആസ്ത്മ രോഗം വർധിപ്പിക്കും. കൂടാതെ ശ്വാസകോശ സംബന്ധമായ അണുബാധകൾ പെട്ടന്ന് പടരാനും ഇത് കാരണമാകും. ഇത്തരം അണുബാധകൾ തടയാനായി എസിയുടെ കേടുപാടുകൾ കൃത്യസമയത്ത് പരിഹരിക്കുക, ഫിൽട്ടറുകൾ കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കുക എന്നീ കാര്യങ്ങളും ശ്രദ്ധിക്കണം.

തലവേദനയും ക്ഷീണവും
എയർകണ്ടീഷൻ ചെയ്ത സ്ഥലങ്ങളിൽ ദീർഘനേരം ചെലവഴിക്കുന്നത് തലവേദനയ്ക്കും ക്ഷീണത്തിനും കാരണമാകും. തണുത്ത വായു രക്തക്കുഴലുകളെ സങ്കോചിപ്പിക്കും. ഇത് തലച്ചോറിലേക്കുള്ള രക്തയോട്ടം കുറയുന്നതിനും തുടർന്ന് തലവേദനയ്ക്കും കാരണമാകുന്നു. കൂടാതെ ക്ഷീണവും മന്ദതയും അനുഭവപ്പെടുകയും ചെയ്യും.
ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ
ദീർഘനേരം എസിയിലിരിക്കാതെ ഇടക്ക് ഇടവേളകളെടുക്കാനായി ശ്രമിക്കുക. സാധ്യമാകുമ്പോഴെല്ലാം ശരീരത്തെ സ്വാഭാവിക താപനിലയിലേക്ക് കൊണ്ടുവരാൻ അനുവദിക്കുക. വായുസഞ്ചാരമുള്ള ഇടങ്ങളിൽ സമയം ചെലവഴിക്കുക. സൂര്യപ്രകാശവും ശുദ്ധവായുവും ശ്വസിക്കുക. ഏസിയിൽ ദീർഘനേരം ഇരിക്കുന്നവർ ധാരാളം വെള്ളം കുടിക്കുക. ഇത് ചർമ്മത്തിനും മൊത്തത്തിലുള്ള ആരോഗ്യത്തിനും ഗുണം ചെയ്യും. എയർകണ്ടീഷണറുകൾ മിതമായ താപനിലയിൽ ക്രമീകരിക്കുക.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മുൻ കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ വാദം തള്ളി എഐസിസി

0
തിരുവനന്തപുരം : മുൻ കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ വാദം തള്ളി...

വൈദ്യുതി കണക്ഷൻ നൽകുന്നതിന് കൈക്കൂലി വാങ്ങിയ കെഎസ്ഇബി ഓവർസിയർ അറസ്റ്റിൽ

0
മുട്ടിൽ: വൈദ്യുതി കണക്ഷൻ നൽകുന്നതിന് കൈക്കൂലി വാങ്ങിയ കെഎസ്ഇബി ഓവർസിയർ അറസ്റ്റിൽ....

പാലക്കാട് ഒറ്റമുറി വീടിനകത്തുന്നിന്ന് നായയെ കടിച്ചെടുത്ത് പുലി ; തലനാരിഴയ്ക്കു രക്ഷപ്പെട്ട് കുടുംബം

0
പാലക്കാട്: രാത്രി ഉറങ്ങി കിടന്ന കുഞ്ഞുങ്ങളുടെ തൊട്ടടുത്ത് നിന്ന് നായയെ കടിച്ചെടുത്ത്...

എസി ബസ് ബുക്ക് ചെയ്തപ്പോള്‍ വന്നത് നോണ്‍ എസി ; നഷ്ടപരിഹാരം ആവശ്യപ്പെട്ട് മന്ത്രിക്ക്...

0
തൃശൂര്‍: എസി ബസ് ബുക്ക് ചെയ്തപ്പോള്‍ വന്നത് നോണ്‍ എസി. സ്വിഫ്റ്റ്...