നിറപുഞ്ചിരിയോടെ കൈവീശി സൈന്യത്തിന്റെ ആദരമേറ്റുവാങ്ങി കേരളത്തിലെ ആരോഗ്യ പ്രവർത്തകർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളത്തിലെ കൊവിഡ് പോരാളികളായ ആരോഗ്യ പ്രവർത്തകർക്ക് അഭിവാദ്യമർപ്പിച്ച് സൈന്യത്തിന്റെ  ഫ്ലൈ പാസ്റ്റ്. സംസ്ഥാനത്തെ കൊവിഡ് ആശുപത്രികൾക്ക് മുകളിൽ വ്യോമസേന പൂവ് വിതറി. നിറ പുഞ്ചരികളോടെയാണ് ആരോഗ്യപ്രവർത്തകർ സൈന്യത്തിന്റെ ആദരം ഏറ്റുവാങ്ങിയത്.

തിരുവനന്തപുരത്തെ കൊവിഡ് ആശുപത്രികളായ മെഡിക്കൽ കോളേജിലും ജനറൽ ആളുപത്രികളിലും വ്യോമസേന പുഷ്പവൃഷ്ടി നടത്തി. കൊച്ചിയിൽ ആരോഗ്യപ്രവർത്തകർക്കും ജില്ലാ ഭരണകൂടത്തിനും നാവിക സേന ആദരം ആർപ്പിച്ചു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കെടുത്തവരെ കൊച്ചി ദക്ഷിണ നാവിക ആസ്ഥാനവും ആദരിച്ചു. കരേസനയിലെ മുതിർന്ന ഉദ്യോഗസ്ഥർ പോലീസ് ആസ്ഥാനത്തെത്തി സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥർക്കും ആദരം ആർപ്പിച്ചു.

നാവികസേനയിലെ മുതിർന്ന ഉദ്യോഗസ്ഥർ എറണാകുളം ജനറൽ ആശുപത്രിയിലെത്തി ജില്ലാ കളക്ടർ, ആരോഗ്യ പ്രവർത്തകർ എന്നിവരെ ആദരിച്ചു. ശുചീകരണ തൊഴിലാളികൾ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർക്ക് പൂക്കൾ നൽകി. മറൈൻ ഡ്രൈവിലെ ആരോഗ്യപ്രവർത്തകരോടുള്ള ആദരം അർപ്പിക്കൽ ചടങ്ങിൽ നാവിക സേനയിലെ വിമാനവും ഹെലികോപ്റ്ററുകളും ഫാസ്റ്റ് ഇന്റർസെപ്റ്റർ ബോട്ടുകളും പങ്കെടുത്തു. ഇന്ത്യ സല്യൂട്ട് കൊറോണ വാരിയേഴ്‌സ് എന്ന് എഴുതിയ ബാനറുകളുമായിട്ടാണ് സ്റ്റീം പാസ്റ്റ് നടന്നത്.

രാജ്യത്തിന്റെ കാവൽക്കാർ നൽകിയ ആദരം വൻ വില മതിക്കുന്നതാണെന്നും മുന്നോട്ടുള്ള ദിവസങ്ങൾക്ക് വളരെയധികം ആത്മവിശ്വാസം പകർന്ന് നൽകുന്നുവെന്നും ആരോ​ഗ്യപ്രവർത്തകര്‍ പ്രതികരിച്ചു. മുന്നോട്ടുള്ള ദിവസങ്ങൾക്ക് കൂടുതല്‍  ആത്മവിശ്വാസം പകർന്ന് നൽകിയെന്നും സംസ്ഥാനത്തെ എല്ലാവരും കൊവിഡ് പ്രതിരോധ പോരാളികളാണെന്നും പോലീസിന് ആദരം അർപ്പിച്ച കാരസേനയ്ക്ക് നന്ദി അറിയിക്കുന്നുവെന്നും ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു.

The post നിറപുഞ്ചിരിയോടെ കൈവീശി സൈന്യത്തിന്റെ ആദരമേറ്റുവാങ്ങി കേരളത്തിലെ ആരോഗ്യ പ്രവർത്തകർ appeared first on Pathanamthitta Media.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം....

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി

0
കൊച്ചി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് സമ്പൽ സമൃദ്ധിയുടേയും സമത്വത്തിന്റേയും സൗഹാർദത്തിന്റേയും ഓണാശംസകൾ നേർന്ന്...

ഉത്തരവാദിത്തങ്ങൾ പുതിയ തലമുറയ്ക്ക് കൈമാറേണ്ട സമയമായി ; നിതിൻ ഗഡ്കരി

0
ന്യൂഡൽഹി : കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച അഭ്യൂഹങ്ങളും ചർച്ചകളും പുരോഗമിക്കുന്നതിനിടെ...

ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം. ഡിവൈഎഫ്ഐ ഡൽഹി സ്റ്റേറ്റ്...