അന്യ സംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികളുടെ തിരിച്ചുവരവ് : മാർഗനിർദ്ദേശങ്ങളായി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: അന്യ സംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികൾക്ക് തിരികെ കേരളത്തിലേക്ക് വരാൻ യാത്രാപാസുകൾ നൽകുന്നതിനുള്ള നടപടിക്രമങ്ങളായി. തിരികെവരാൻ ആഗ്രഹിക്കുന്നവര്‍ നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്യണം. അനുമതിയുള്ള ചെക്ക് പോസ്റ്റുകള്‍ വഴി മാത്രമാകും പ്രവേശനം. സംഘമായി വരുന്നവര്‍ ഗ്രൂപ്പുണ്ടാക്കി രജിസ്റ്റര്‍ ചെയ്യണം. ഇന്ന് വൈകിട്ട് അഞ്ചുമണിമുതൽ   http://covid19jagratha.kerala.nic.in  എന്ന വെബ്‌സൈറ്റ് മുഖേന നോർക്ക രജിസ്റ്റർ നമ്പർ ഉപയോഗിച്ച് ബന്ധപ്പെട്ട കളക്ടർമാർക്ക് അപേക്ഷ നൽകണം. കളക്ടർ നൽകുന്ന പാസുകളുമായേ യാത്ര തുടങ്ങാനാവൂ.

ഗർഭിണികൾ, കേരളത്തിൽ ചികിത്സ ആവശ്യമുള്ളവർ, മറ്റ് അസുഖങ്ങളുള്ളവർ, കുടുംബവുമായി അകന്നു നിൽക്കേണ്ടിവന്നവർ, അഭിമുഖം, സ്പോർട്‌സ്, തീർഥാടനം, ടൂറിസം തുടങ്ങിയ ആവശ്യങ്ങൾക്ക് മറുനാട്ടിലേക്ക് പോയവർ, വിദ്യാർഥികൾ എന്നിവർക്ക് മുൻഗണന ഉണ്ടായിരിക്കും. പുറപ്പെടുന്ന സംസ്ഥാനത്ത് നിന്ന് അനുമതി  തേടണം. അതിര്‍ത്തിചെക്ക് പോസ്റ്റുവരെ വാടക വാഹനത്തില്‍ വരുന്നവര്‍ അതിര്‍ത്തി കടന്നുള്ള യാത്രക്ക് വാഹനം സജ്ജീകരിക്കണമെന്നും നിര്‍ദേശത്തിലുണ്ട്. വാഹനത്തിന്റെ  ഡ്രൈവറും ക്വാറന്റൈനില്‍ പ്രവേശിക്കണം. മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങിയ ബന്ധുക്കളെ കൊണ്ടുവരാന്‍ പോകുന്നവര്‍ കളക്ടറില്‍ നിന്ന് പാസ് വാങ്ങണമെന്നും മാര്‍ഗരേഖയില്‍ വ്യക്തമാക്കുന്നു. അന്തര്‍സംസ്ഥാന യാത്ര ഏകോപിപ്പിക്കുന്നതിനായി നോഡല്‍  ഓഫീസര്‍മാരെ നിയമിച്ചിട്ടുണ്ട്. ബിശ്വനാഥ് സിൻഹയാണ് സംസ്ഥാനതല ഓഫീസർ.  സഞ്ജയ് എം. കൗൾ ആണ് അഡീഷണൽ കോ-ഓർഡിനേറ്റർ.

The post അന്യ സംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികളുടെ തിരിച്ചുവരവ് : മാർഗനിർദ്ദേശങ്ങളായി appeared first on Pathanamthitta Media.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതിനിരക്ക് പരിഷ്കരണം : നിയന്ത്രണച്ചട്ടത്തിന്റെ കരടായി

0
തിരുവനന്തപുരം : അടുത്ത 5 വർഷത്തേക്കുള്ള വൈദ്യുതിനിരക്കു പരിഷ്കരണം സംബന്ധിച്ച മാർഗനിർദേശങ്ങളടങ്ങിയ...

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

0
തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി ഡി സതീശൻ....

ശാസ്താംകോട്ട ശ്രീ ധർമശാസ്താ ക്ഷേത്രത്തിലെ വാനരസദ്യ നടന്നു

0
കൊല്ലം: കഴിഞ്ഞ നാൽപ്പത് വർഷത്തിലധികമായി കൊല്ലം ശാസ്താംകോട്ട ശ്രീ ധർമശാസ്താ...

ബിഹാർ പരീക്ഷാ വിവാദം : പട്നയിൽ ഉദ്യോഗാർഥികളുടെ പ്രതിഷേധ മാർച്ചിനിടയിൽ പോലീസുമായി ഏറ്റുമുട്ടൽ

0
പട്ന : എഴുപതാമത് ബിഹാർ പബ്ലിക് സർവീസ് കമ്മീഷൻ (ബി.പി.എസ്.സി.) പരീക്ഷ...