ലോകകപ്പ് യോഗ്യതാ മത്സരം ; അർജന്റീനയ്ക്ക് സമനിലക്കുരുക്ക്

For full experience, Download our mobile application:
Get it on Google Play

ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അർജന്റീനയ്ക്ക് സമനിലക്കുരുക്ക്. വെനിസ്വേലക്കെതിരെയാണ് അർജന്റീന സമനില വഴങ്ങിയത്. സ്കോർ (1 – 1 ). ആദ്യപകുതിയില്‍ ആദ്യ പതിനഞ്ച് മിനുകള്‍ക്കുള്ളില്‍ തന്നെ അര്‍ജന്റീനക്ക് ഗോള്‍ കണ്ടെത്താനായെങ്കിലും രണ്ടാംപകുതിയില്‍ വെനിസ്വേല സമനില പിടിച്ചു. അര്‍ജന്റീനയുടെ ഒന്നാം നമ്പര്‍ കീപ്പര്‍ മാര്‍ട്ടിനസ് പുറത്തിരുന്ന മത്സരത്തില്‍ രണ്ടാം കീപ്പര്‍ ഗെറോണിമോ റുല്ലിയാണ് അര്‍ജന്റീനയുടെ വല കാത്തത്. മാര്‍ട്ടിനസിന്റെ അഭാവത്തില്‍ ഗോളെന്നുറച്ച അവസരങ്ങള്‍ എണ്ണം പറഞ്ഞ സേവുകളിലൂടെ റുല്ലി നിഷ്പ്രഭമാക്കി. ആദ്യ പകുതിയുടെ പതിമൂന്നാംമിനിറ്റിലായിരുന്നു ഗോള്‍. അര്‍ജന്റീനയുടെ മധ്യനിരതാരം ലോ സെല്‍സോയെ വെനിസ്വേലയുടെ ഹെരേര ഫൗള്‍ ചെയ്തിന് അര്‍ജന്റീനക്ക് അനുകൂലമായി ലഭിച്ച ഫ്രീകിക്കില്‍ നിന്നായിരുന്നു ഗോളിന്റെ തുടക്കം. മെസ്സി ബോക്‌സിലേക്ക് എത്തിച്ച പന്തില്‍ വെനിസ്വേലന്‍ കീപ്പര്‍ റഫേല്‍ റോമോ പഞ്ച് ചെയ്‌തെങ്കിലും ബോള്‍ ലഭിച്ചത് ഒട്ടാമെന്‍ഡിക്ക്. അധികം മിനക്കെടില്ലാതെ പന്ത് വലയിലേക്ക് തട്ടിയിടേണ്ട പണി മാത്രമെ താരത്തിനുണ്ടായിരുന്നുള്ളു. സ്‌കോര്‍ 1-0.

തുടര്‍ന്ന് ഗോള്‍ ലക്ഷ്യം ചില നീക്കങ്ങള്‍ വെനിസ്വേല മെനഞ്ഞെടുത്തെങ്കിലും ഗ്രൗണ്ടിന്റെ മോശം അവസ്ഥ കാരണം പൂര്‍ത്തിയാക്കാനായില്ല. 40-ാം മിനിറ്റില്‍ ഡി പോളിന്റെ ഹാന്‍ഡ് ബോളില്‍ വെനിസ്വേലക്ക് അനുകുലമായി ഫ്രീകിക്ക് നല്‍കി. ഗോള്‍ എന്നുറച്ച പന്ത് പക്ഷേ ഗോള്‍ലൈനില്‍ നിന്ന് സമനില ഗോള്‍ തട്ടിയകറ്റി. പറയത്തക്ക നീക്കങ്ങളില്ലാത്ത ആദ്യ പകുതി അവസാനിച്ചു.
രണ്ടാം പകുതി ആരംഭിച്ചത് വെനിസ്വേലയുടെ ആവേശം നിറക്കുന്ന നീക്കങ്ങളിലൂടെയായിരുന്നു. അര്‍ജന്റിനീയര്‍ കീപ്പര്‍ ഗെറോണിമോ റുല്ലി പണിപ്പെട്ടാണ് ഗോള്‍ നിഷേധിച്ചത്. 48-ാം മിനിറ്റില്‍ വെനിസ്വേലന്‍ അറ്റാക്കര്‍ സലോമോണ്‍ റോണ്ടന്റെ ഷോട്ട് റുല്ലി തടഞ്ഞിട്ടു. തൊട്ടുപിന്നാലെ വെനസ്വേലയുടെ കോര്‍ണര്‍. ഇത്തവണ പ്രതിരോധനിര താരം നഹുവല്‍ ഫെരാരെസിയുടെ ഗോള്‍ നീക്കമാണ് മികച്ച റിഫളക്‌സിലൂടെ രക്ഷപ്പെടുത്തിയത്. 52-ാം മിനിറ്റില്‍ മെസിയുടെ നേതൃത്വത്തില്‍ വെനിസ്വേലന്‍ ഗോള്‍ മുഖത്തേക്ക് പന്തുമായി എത്തിയെങ്കിലും ഗോളകന്നു. അല്‍വാരസിന് വേണ്ടി മെസ്സി ത്രൂ ബോള്‍ നല്‍കാന്‍ ശ്രമിച്ചെങ്കിലും യോര്‍ദാന്‍ ഒസോറിയോ ഇടപ്പെട്ട് തടഞ്ഞു. 65-ാം മിനിറ്റില്‍ വെനിസ്വേലയുടെ സമനില ഗോള്‍ എത്തി. യെഫേഴ്‌സന്‍ സേറ്റല്‍ഡോയുടെ പാസില്‍ റോണ്ടന്റെ വകയായിരുന്നു മറുപടി. സ്‌കോര്‍ 1-1. തുടര്‍ന്ന് ഇരുടീമുകളും മികച്ച അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും അവസാന നിമിഷം വരെ വിജയഗോള്‍ മാത്രം അകന്നു. മഴ കാരണം അര മണിക്കൂര്‍ വൈകി മത്സരം ആരംഭിച്ചിട്ടും വെള്ളം കെട്ടിക്കിടക്കുന്ന ഗ്രൗണ്ട് കളിയുടെ ഒഴുക്കിനെ തടസ്സപ്പെടുത്തി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

രോഗി കുഴഞ്ഞുവീണ് മരിച്ച സംഭവം ; രോഗിയെ തടഞ്ഞ സെക്യൂരിറ്റി ജീവനക്കാരനെ പിരിച്ചുവിട്ടതായി ആരോഗ്യവകുപ്പ്...

0
തിരുവനന്തപുരം: നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ രോഗി കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ നടപടി....

ഹോർമുസിൽ സൗദി, ഖത്തർ എണ്ണക്കപ്പലുകൾക്കു നേരെയുണ്ടായ ഇറാന്റെ ആക്രമണം ; അപലപിച്ച് ജിസിസി

0
റിയാദ് : ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോവുകയായിരുന്ന സൗദി അറേബ്യയുടെ 'വാഡിയൻ', ഖത്തറിന്റെ...

കരൂർ ദുരന്തത്തിൽ പോലീസിനെയും ഡിഎംകെയെയും പഴിച്ച് മുഖ്യമന്ത്രി സി.ജോസഫ് വിജയ്

0
ചെന്നൈ: സെപ്റ്റംബറിൽ 41 പേരുടെ മരണത്തിന് ഇടയാക്കിയ കരൂർ ദുരന്തത്തിൽ പോലീസിനെയും...

കുംഭമേള വൈറൽ പെൺകുട്ടിക്കും ഭർത്താവിനും നൽകിയിരുന്ന പോലീസ് സംരക്ഷണം ഹൈക്കോടതി നീക്കി

0
കൊച്ചി: കുംഭമേള വൈറൽ താരത്തിന് തിരിച്ചടി. പെൺകുട്ടിക്കും ഭർത്താവിനും നൽകിയിരുന്ന പോലീസ്...