ബിവറേജസ് ഔട്ട്ലെറ്റിന് മുന്നിൽ യുവാവിന് ക്രൂരമർദനം ; രണ്ടുപേർ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: ബിവറേജസ് ഔട്ട്ലെറ്റിന് മുന്നിലുണ്ടായ തർക്കം പിടിച്ചുമാറ്റാൻ ശ്രമിച്ച യുവാവിനെ ക്രൂരമായി മർദിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. ചേർത്തല മരുത്തോർവട്ടം മറ്റത്തിൽ വിഷ്ണു സന്തോഷ് (26), അരൂക്കുറ്റി നടുവത്ത് നഗർ പാലപ്പറമ്പിൽ അനുരാഗ് (25) എന്നിവരെയാണ് പൂച്ചാക്കൽ പോലീസ് പിടികൂടിയത്. തൈക്കാട്ടുശ്ശേരി ബിവറേജസ് ഔട്ട്ലെറ്റിന്റെ മുൻവശത്തുവച്ചുണ്ടായ വാക്കുതർക്കം അനീഷ് കുമാർ എന്നയാൾ ഇടപെട്ട് പിടിച്ചുമാറ്റിയിരുന്നു. ഇതിലുള്ള വിരോധം കാരണം ജൂലൈ 26-ന് വൈകിട്ട് അനീഷ് കുമാറിനെ പ്രതികൾ സംഘംചേർന്ന് ആക്രമിക്കുകയായിരുന്നു. ഹെൽമെറ്റുകൊണ്ട് തലയ്ക്കടിച്ചും മുഖത്തിടിച്ചുമാണ് പ്രതികൾ അനീഷിനെ നേരിട്ടത്. തുടർന്ന് നാഭിക്ക് പലതവണ ചവിട്ടുകയും ഹെൽമെറ്റ് ഉപയോഗിച്ച് വീണ്ടും തലയ്ക്കടിക്കുകയും ചെയ്തു.

സംഭവത്തിനുശേഷം ഒളിവിൽപോയ പ്രതികളെ തൈക്കാട്ടുശ്ശേരി ശ്രാമ്പിക്കൽ ഭാഗത്തുവെച്ചാണ് പോലീസ് പിടികൂടിയത്. പൂച്ചാക്കൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ശ്യാം എം ജിയുടെ നേതൃത്വത്തിൽ എസ്ഐമാരായ അനിൽകുമാർ ടി, സുനിൽരാജൻ, സി പി ഒമാരായ സാലി, കലേഷ്, ബിജോയി, അഭിലാഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...