നാട്ടുകാരുമായി വാക്കുതർക്കം, കാർ തടഞ്ഞ് പോലീസിനെ വിളിച്ചു, പരിശോധിച്ചപ്പോൾ പോലീസ് ഞെട്ടി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: നാട്ടുകാരുമായുണ്ടായ വാക്കുതർക്കത്തെ തുടർന്ന് പോലീസ് എത്തി കസ്റ്റഡിയിലെടുത്ത വാഹനം പരിശോധിച്ചപ്പോൾ കണ്ടെത്തിയത് വൻ മയക്കുമരുന്ന് ശേഖരം. തുടർന്ന് യുവാവിനെ പോലീസ് പിടികൂടി. കാറിന്റെ ഉടമ ശ്രീമൂലനഗരം കണയാംകുടി അജ്നാസ് (27) നെയാണ് നെടുമ്പാശേരി പോലീസ് അറസ്റ്റ് ചെയ്തത്. കാറിൽ നിന്ന് 22 എൽഎസ്ഡി സ്റ്റാമ്പ്, 13.5 ഗ്രാം എംഡിഎംഎ, 796 ഗ്രാം കഞ്ചാവ് എന്നിവയാണ് പോലീസ് കണ്ടെത്തിയത്. നായത്തോട് കാർ പാർക്ക് ചെയ്യുന്നതുമായി ബന്ധപെട്ട് നാട്ടുകാരും പിടിയിലായ അജ്നാസും തമ്മിൽ വാക്കുതർക്കമുണ്ടായി. തുടർന്ന് നാട്ടുകാർ അറിയിച്ചതനുസരിച്ച് എസ്.ഐ എസ്. ശിവപ്രസാദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഭവ സ്ഥലത്തെത്തി.

അജ്‌നാസ് നേരത്തെ ഒരു മയക്ക്മരുന്ന് കേസിലെ പ്രതിയായിരുന്നു. അന്നും അറസ്റ്റ് ചെയ്തത് ശിവപ്രസാദിന്റെ നേതൃത്വത്തിലായിരുന്നു. ഇയാളെ തിരിച്ചറിഞ്ഞ പോലീസ് വാഹനമുൾപ്പടെ നെടുമ്പാശേരി സ്റ്റേഷനിലേക്ക് എത്തിച്ചു. തുടർന്ന് സ്റ്റേഷനിൽ വച്ച് വാഹനം തുറന്ന് പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്. കാർ കറുത്ത കൂളിംഗ് ഫിലിം ഒട്ടിച്ച നിലയിലായിരുന്നു. എഎസ്ഐ കെ.എം. ഷിഹാബ്, സി.പി.ഒ ആന്റണി എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...