മാവേലിക്കര : മാവേലിക്കര മുള്ളികുളങ്ങരയിൽ അൻപൊലിയിൽ സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെ ഒരാൾ കുത്തേറ്റ് മരിച്ചു. മാവേലിക്കര ഉമ്പർനാട് ചക്കാല കിഴക്കതിൽ സജേഷ് (37) ആണ് കൊല്ലപ്പെട്ടത്. സജേഷ് പെയിന്റിങ് തൊഴിലാളിയാണ്. തെക്കേക്കര പഞ്ചായത്ത് 19ാം വാർഡിൽ അശ്വതി ജംഗ്ഷന് സമീപം വ്യാഴാഴ്ച രാത്രി 11.30നാണ് സംഭവം. ഇടത് കൈയുടെ മസിലിൽ ആണ് കുത്തേറ്റത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി രക്തം വാർന്നാണ് മരണം. കേസിലെ പ്രതിയായ ഉമ്പർനാട് വിഷ്ണു ഭവനം വിനോദ് (വെട്ടുകത്തി വിനോദ്) ഒളിവിലാണ്.
സുഹൃത്തുക്കൾ തമ്മില്‍ വാക്കുതർക്കം ; ഒരാൾ കുത്തേറ്റ് മരിച്ചു
RECENT NEWS
Advertisment