Friday, May 9, 2025 11:36 am

ഭാര്യമാർ തമ്മിൽ തർക്കം ; ഒടുവിൽ ഒരാൾക്ക് രണ്ട് മതാചാരപ്രകാരം സംസ്‌കാരം

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : രണ്ടുവിവാഹം കഴിച്ചയാൾ മരിച്ചപ്പോൾ രണ്ട് മതാചാരപ്രകാരം സംസ്കാരച്ചടങ്ങുകൾ. തമിഴ്‌നാട്ടിലെ ശിവഗംഗ ജില്ലയിലെ കാരക്കുടി സ്വദേശിയായ അൻവർ ഹുസൈന്റെ (ബാലസുബ്രഹ്മണ്യൻ-55) സംസ്കാരമാണ് ഹൈന്ദവ, ഇസ്‌ലാം വിശ്വാസപ്രകാരമുള്ള ചടങ്ങുകളോടെ നടത്തിയത്. ഇയാളുടെ ആദ്യഭാര്യ ശാന്തിയും രണ്ടാം ഭാര്യ ഫാത്തിമയും തമ്മിലുള്ള തർക്കത്തെത്തുടർന്ന് രണ്ട് ആചാരപ്രകാരവും ചടങ്ങ് നടത്താൻ മദ്രാസ് ഹൈക്കോടതി മധുര ബെഞ്ച് ഉത്തരവിടുകയായിരുന്നു.

സർക്കാർ ബസ് ഡ്രൈവറായിരുന്ന ബാലസുബ്രഹ്മണ്യൻ 2019-ൽ ആദ്യഭാര്യ ശാന്തിയിൽനിന്ന് വിവാഹമോചനം നേടിയിരുന്നു. എന്നാൽ, ശാന്തിയുടെ അപ്പീലിനെത്തുടർന്ന് കോടതി വിവാഹമോചനം റദ്ദാക്കി. ഇതിനിടെ ഫാത്തിമയെ വിവാഹംചെയ്ത ബാലസുബ്രഹ്മണ്യൻ മതംമാറി അൻവർ ഹുസൈനായി. ഫെബ്രുവരി 17-നാണ് ഇദ്ദേഹം മരിച്ചത്. നിയമപ്രകാരം താനാണ് ഭാര്യയെന്ന് ചൂണ്ടിക്കാട്ടി ശാന്തി പോലീസിനെ സമീപിച്ചു. ഫാത്തിമയും അവകാശവാദം ഉന്നയിച്ചതിനാൽ മൃതദേഹം കാരക്കുടി സർക്കാർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചു.
ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സേനാ മേധാവിമാരുമായി കൂടിക്കാഴ്ച നടത്തി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്

0
ന്യൂഡൽഹി: അതിർത്തി മേഖലകളിൽ പാകിസ്ഥാൻ പ്രകോപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രതിരോധമന്ത്രി രാജ്‌നാഥ്...

നമ്മുടെ രാജ്യം സ്വീകരിക്കുന്ന എല്ലാ നടപടികൾക്കുമൊപ്പം അണിചേരുകയെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ് : മുഖ്യമന്ത്രി...

0
കണ്ണൂര്‍ : പാകിസ്ഥാനും ഇന്ത്യയും തമ്മിൽ നടക്കുന്ന സംഘര്‍ഷങ്ങളിൽ രാജ്യത്തിനൊപ്പം അണിനിരക്കുകയാണ്...

കീഴ്‌വായ്പൂര് ശ്രീശങ്കര ബാലഗോകുലം വാർഷികവും കുടുംബസംഗമവും നടത്തി

0
കീഴ്‌വായ്പൂര് : കീഴ്‌വായ്പൂര് ശ്രീശങ്കര ബാലഗോകുലം വാർഷികവും കുടുംബസംഗമവും നടത്തി....

റഷ്യന്‍ സര്‍വകലാശാലകളില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി 2000 അധിക മെഡിക്കല്‍ സീറ്റുകള്‍ അനുവദിച്ചു

0
മോസ്കോ: ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി 2000 അധിക മെഡിക്കല്‍ സീറ്റുകള്‍ അനുവദിച്ച് റഷ്യ....