കൊച്ചി : സി.സി.ടി.വി. ക്യാമറയില്ലെങ്കിൽ കേസുകൾ ഇക്കാലത്ത് തെളിയില്ലെന്ന അപഖ്യാതി തിരുത്തി കേരള പോലീസ്. വളരെ അവ്യക്തമായി റോഡിൽ കണ്ടെത്തിയ രക്തക്കറയോടെയുള്ള ടയർ പാടിൽനിന്ന് പ്രതിയെ കണ്ടെത്തിയത് കൊച്ചി പോലീസാണ്. കൊച്ചി കുണ്ടന്നൂരിലാണ് ഫെബ്രുവരി 13-ന് രാത്രി ഏഴരയോടെ അജ്ഞാതനെ അജ്ഞാതവണ്ടിയിടിച്ചെന്ന വിവരത്തിൽ അന്നുരാത്രിതന്നെ അന്വേഷണമാരംഭിക്കുന്നത്. ഗുരുതരമായി പരിക്കേറ്റുകിടന്നയാളെ പോലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപകടസ്ഥലത്തുനിന്ന് ഫോൺ ലഭിച്ചതിലൂടെ മരിച്ചത് റിട്ട. കെ.എസ്.ആർ.ടി.സി. ഡ്രൈവർ എളമക്കര സ്വദേശി സുധീശൻ (65) ആണെന്ന് തിരിച്ചറിഞ്ഞു. ചോരയിലൂടെ ഒരുവാഹനം കയറിയിറങ്ങിയപ്പോൾ പതിഞ്ഞ പാട് കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ ഒരു സിമന്റ് ലോറിയാണെന്ന് വ്യക്തമായി. അന്വേഷണത്തിൽ ലോാറിഡ്രൈവർ പത്തനംതിട്ട സ്വദേശി സുധീഷ് അറസ്റ്റിലായി.