ഇടുക്കിയിൽ ക്ഷേത്രോത്സവത്തിനിടെ തമ്മിൽ വാക്കേറ്റം ; യുവാവിനെ കുത്തികൊലപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : ക്ഷേത്രോത്സവത്തിനിടെ യുവാവിനെ കുത്തിക്കൊന്നു. ഇടുക്കി വണ്ടിപ്പെരിയാറിലാണ് സംഭവം. കുമളി അട്ടപ്പള്ളം സ്വദേശി ജിത്തു (22) ആണ് കൊല്ലപ്പെട്ടത്. പ്രതിയായ വണ്ടിപ്പെരിയാർ സ്വദേശി രാജൻ പിടിയിലായിട്ടുണ്ട്. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. ഉത്സവവുമായി ബന്ധപ്പെട്ട് മേളത്തിനെത്തിയതായിരുന്നു ജിത്തു. ഇദ്ദേഹം ഓട്ടോറിക്ഷാ ഡ്രൈവറും കൂടിയാണ്. രാജനും ഓട്ടോറിക്ഷാ ഡ്രൈവറാണ്. മേളം നടക്കുന്നതിനിടെ ആദ്യഘട്ടത്തിൽ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി.

ശേഷം ആളുകൾ ഇടപെട്ട് ഇവരെ പിടിച്ചുമാറ്റി. സ്ഥലത്ത് നിന്ന് പോയ രാജൻ കുറച്ച് സമയത്തിന് ശേഷം തിരിച്ചെത്തി വീണ്ടും ജിത്തുവുമായി തർക്കിക്കുകയും ഒടുവിൽ കുത്തുകയുമായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. മൃതദേഹം ഇപ്പോൾ പീരുമേട് താലൂക്ക് ആശുപത്രിയിലാണുള്ളത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുപിയില്‍ പള്ളി പൊളിച്ചുമാറ്റി ; ഇഖ്‌റ ഹസന്‍ എംപിയെ വീട്ടുതടങ്കലിലാക്കി

0
ലഖ്‌നൗ : യുപിയിലെ സഹാറന്‍പൂരില്‍ കലക്ടറേറ്റ് വളപ്പിലെ പള്ളി പൊളിച്ചുനീക്കി. വന്‍...

കണ്ണൂർ – മൂന്നാർ റൂട്ടിൽ സെർവീസ് നടത്തിയ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന് വരുമാനമായി ലഭിച്ചത്...

0
മൂന്നാർ: കണ്ണൂർ – മൂന്നാർ റൂട്ടിൽ സെർവീസ് നടത്തിയ കെഎസ്ആർടിസി...

വായ്പാ തിരിച്ചടവ് മുടങ്ങിയതിന് യുവതിയെ വിവസ്ത്രയാക്കി മർദിച്ചു ; രണ്ട് സ്ത്രീകളടക്കം നാലുപേർ പിടിയിൽ

0
ബെം​ഗളൂരു: വായ്പാ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ യുവതിയെ വിവസ്ത്രയാക്കി മർദിച്ചതായും ഇത്...

ഭരദ്വാജ് എന്റെ പേര് ദുരുപയോഗംചെയ്തു, നിയമനടപടിയുമായി മുന്നോട്ട് പോകും ; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാൻ

0
ന്യൂഡൽഹി : വിദ്യാർത്ഥി സംഘടനയുടെ പ്രതിഷേധത്തിൽ പങ്കെടുത്ത പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയുടെ...