കാറിനെച്ചൊല്ലി തർക്കം ; ഭര്‍ത്താവിന്റെ തലയില്‍ മരക്കഷണം കൊണ്ടടിച്ച് ഭാര്യ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കാര്‍ വാങ്ങാന്‍ ഗ്യാരന്റി നില്‍ക്കാന്‍ ഭാര്യവീട്ടുകാര്‍ വിസമ്മതിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ ഭര്‍ത്താവിന്റെ തലയില്‍ മരക്കഷണം കൊണ്ടടിച്ച് ഭാര്യ. നരുവാമൂട് മച്ചേല്‍ അയ്യന്‍പുറ സാഗര്‍വില്ല വീട്ടില്‍ പ്രസാദി (38) നാണ് മര്‍ദ്ദനമേറ്റത്. പ്രസാദിന്റെ തലയില്‍ 15 തുന്നലിട്ടു. സംഭവത്തിന് ശേഷം പ്രസാദിന്റെ ഭാര്യ ചിഞ്ചു ഒളിവില്‍ പോയി. 26ന് അര്‍ദ്ധരാത്രിയായിരുന്നു സംഭവം. ചിഞ്ചുവിന്റെ കുടുംബത്തിനായി ആറ് ലക്ഷത്തോളം രൂപ പ്രസാദ് മുടക്കിയിരുന്നു. ഓണ സീസണില്‍ ഓഫര്‍ ഉള്ളതിനാല്‍ കാര്‍ വാങ്ങുന്നതിനായി ഈ പണം തിരികെ നല്‍കുകയോ അല്ലെങ്കില്‍ പുതിയ കാര്‍ വാങ്ങാന്‍ ജാമ്യം നില്‍ക്കുകയോ വേണമെന്ന് പ്രസാദ് ആവശ്യപ്പെട്ടു. എന്നാല്‍, ചിഞ്ചുവും കുടുംബവും ഇതിന് തയ്യാറായില്ല. ഇതാണ് തര്‍ക്കത്തിനിടയാക്കിയത്. പകല്‍ നടന്ന തര്‍ക്കം രാത്രിയിലാണ് മൂര്‍ച്ഛിച്ചത്. തുടര്‍ന്ന് പ്രസാദിന്റെ കണ്ണില്‍ മുളകുപൊടി എറിഞ്ഞശേഷം മരക്കഷണം കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. മദ്യലഹരിയിലായിരുന്ന പ്രസാദിന് ആക്രമണം തടയുന്നതിനിടെ കൈക്കും പരിക്കേറ്റു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദുബൈ എമിറേറ്റ്‌സ് റോഡിലെ പുതിയ ലൈനുകൾ ഈ മാസം 30ന് തുറക്കും

0
ദുബൈ: ദുബൈയിലെ എമിറേറ്റ്‌സ് റോഡിൽ നിർമിച്ച പുതിയ ലൈനുകൾ ഈമാസം 30...

ഇന്ത്യക്ക് കനത്ത വെല്ലുവിളി : സൗദി, തുർക്കി, പാകിസ്‌താനും ഭാഗമായ മെക്ക കരാറിൽ ചേരാൻ...

0
ധാക്ക: സൗദി അറേബ്യ, പാകിസ്താൻ, തുർക്കി എന്നീ രാജ്യങ്ങൾ ചേർന്ന് രൂപീകരിച്ച...

സംഘർഷം അവസാനിപ്പിച്ച് സമാധാന ധാരണ തുടരാൻ സന്നദ്ധത അറിയിച്ച് ഇറാൻ ; ധൃതിയില്ലെന്ന് യുഎസ്...

0
ടെഹ്‌റാൻ: അമേരിക്കയുമായുള്ള സംഘർഷം അവസാനിപ്പിച്ച് സമാധാന ധാരണ തുടരാൻ സന്നദ്ധത അറിയിച്ച്...

നീറ്റ്, ജെ.ഇ.ഇ പരീക്ഷാ രീതികളിൽ വൻ മാറ്റത്തിന് ശുപാർശ ; സ്‌കൂൾ സിലബസും എൻട്രൻസും...

0
ന്യൂഡൽഹി: ദേശീയ തലത്തിൽ നടത്തുന്ന നീറ്റ്, ജെ.ഇ.ഇ പ്രവേശന പരീക്ഷകളുടെ രീതിയിലും...