ചിക്കൻ കറി വസ്ത്രത്തിൽ വീണതിനെച്ചൊല്ലി തർക്കം : യുവാവ് കൊല്ലപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

ഗോരഖ്‌പൂർ: ഉത്തർപ്രദേശിലെ ഗോരഖ്‌പൂരിൽ വിവാഹ ആഘോഷങ്ങൾക്കിടെയുണ്ടായ നിസ്സാര തർക്കം കൊലപാതകത്തിൽ കലാശിച്ചു. വസ്ത്രത്തിൽ ചിക്കൻ കറി വീണതിനെച്ചൊല്ലിയുണ്ടായ സംഘർഷത്തിൽ ഒരാൾ മരിക്കുകയും ആറുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. വരന്റെ സംഘത്തിലുണ്ടായിരുന്ന സുമിത് കുമാർ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. വിവാഹ ഘോഷയാത്രയ്ക്കിടെ അതിഥികളിലൊരാളുടെ ദേഹത്തേക്ക് അബദ്ധത്തിൽ ചിക്കൻ കറി വീണതാണ് പ്രകോപനത്തിന് കാരണമായത്.

ഇതേച്ചൊല്ലി രണ്ട് വിഭാഗങ്ങൾ തമ്മിൽ ആരംഭിച്ച വാക്കുതർക്കം മിനിറ്റുകൾക്കുള്ളിൽ അക്രമാസക്തമായ വലിയ സംഘർഷമായി മാറുകയായിരുന്നു. സംഘർഷത്തിൽ ആറുപേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവസ്ഥലത്തെത്തിയ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡല്‍ഹി കെട്ടിടം അപകടം : മരണസംഖ്യ അഞ്ചായി

0
ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ സത്യ നികേതനില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണസംഖ്യ...

ചൊക്രമുടി കയ്യേറ്റത്തിനു പിന്നിൽ സി.പി.ഐ നേതാവ് സലിംകുമാർ ; സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ...

0
ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി...

​’ജർമ്മനി വീണ്ടും യുദ്ധം ആഗ്രഹിക്കുന്നു’ ; ജർമ്മൻ സർക്കാരിന്റെ പുതിയ സൈനിക നയങ്ങൾക്കും നിലപാടുകൾക്കുമെതിരെ...

0
മോസ്കോ: ജർമനിക്കെതിരെ രൂക്ഷ ആരോപണവുമായി റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവ്....