അഹമ്മദാബാദ്: ഗെയിം കളിക്കുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ യുവാവിനെ കുത്തിക്കൊന്നു. ഡാനിലിംഡയില്‍ നിന്നുള്ള കൈഫ് ഷെയ്ഖ് എന്ന 20കാരനാണ് കൊല്ലപ്പെട്ടത്. ഷോപ്പിംഗ് മാളില്‍ ഗെയിം കളിക്കുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. തിങ്കളാഴ്ച രാത്രി ജുഹാപുരയിലെ ഐസ് ഫാക്ടറിക്ക് സമീപമുള്ള മാളിലാണ് സംഭവം.
എസി മെക്കാനിക് ആയി ജോലി ചെയ്യുകയായിരുന്നു കൊല്ലപ്പെട്ട യുവാവ്. മൂന്നോ നാലോ പേര്‍ ചേര്‍ന്ന് യുവാവിനെ പിടിച്ചുവച്ച് മര്‍ദ്ദിച്ചു. പിന്നാലെ അവരില്‍ ഒരാള്‍ യുവാവിന്റെ വയറ്റില്‍ ഒന്നിലധികം തവണ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. മാളിലുണ്ടായിരുന്നവര്‍ ഓടിക്കൂടി യുവാവിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചു. എന്നാല്‍, പിന്നാലെ മരണം സംഭവിക്കുകയായിരുന്നു.





























