ഉത്തര്‍പ്രദേശ് ബി.ജെ.പിയിൽ തർക്കം രൂക്ഷമാകുന്നു ; നദ്ദയുമായി കേശവ് പ്രസാദ് മൗര്യ കൂടിക്കാഴ്ച നടത്തി

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ, ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയുമായി കൂടിക്കാഴ്ച നടത്തി. മൗര്യയും മുഖ്യമന്ത്രി യോഗി ആദിത്യനാഥും തമ്മില്‍ ഭിന്നതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെയാണിത്. കൂടിക്കാഴ്ചയെക്കുറിച്ച് പ്രതികരിക്കാന്‍ മൗര്യ വിസമ്മതിച്ചു. സര്‍ക്കാര്‍ അല്ല പാര്‍ട്ടിയാണ് വലുതെന്ന് കഴിഞ്ഞ ദിവസം കേശവ് പ്രസാദ് മൗര്യ ബി.ജെ.പിയുടെ സംസ്ഥാന എക്‌സിക്യുട്ടീവ് യോഗത്തില്‍ അഭിപ്രായപ്പെട്ടിരുന്നു. ഈ യോഗത്തില്‍ ജെ.പി നദ്ദയും പങ്കെടുത്തിരുന്നു. ഉത്തര്‍പ്രദേശിലെ തെരെഞ്ഞെടുപ്പ് പരാജയത്തിന് യോഗി ആദിത്യനാഥിന്റെ അമിത ആത്മവിശ്വാസും കരണമായെന്ന വിമര്‍ശനം ഈ യോഗത്തില്‍ ഉയര്‍ന്നിരുന്നു.

തെരഞ്ഞെടുപ്പില്‍ തോറ്റ പല സ്ഥാനാര്‍ഥികളും തങ്ങളുടെ പരാജയത്തിന് കാരണം യോഗിയുടെ നിലപാടുകളാണെന്ന അഭിപ്രായം ഉളളവരാണ്. ഇതിനിടയിലാണ് യോഗിയുമായി ദീര്‍ഘകാലമായി അഭിപ്രായഭിന്നതയുള്ള കേശവ് പ്രസാദ് മൗര്യ, ജെ.പി നദ്ദയുമായി കൂടിക്കാഴ്ച നടത്തിയത്. യു.പി ബി.ജെ.പി. അധ്യക്ഷന്‍ ഭുപേന്ദ്ര സിങ്‌ ചൗധരിയുമായി നദ്ദ കൂടിക്കാഴ്ച നടത്തിയേക്കും എന്നാണ് റിപ്പോര്‍ട്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

32കാരി കൊല്ലപ്പെട്ട നിലയിൽ ; കൂടെ താമസിച്ചിരുന്നയാൾ പോലീസ് കസ്റ്റഡിയിൽ

0
മലപ്പുറം: മലപ്പുറം പോത്തുകല്ല് മേലെ മുണ്ടേരി അപ്പൻകാപ്പ് നഗറിൽ സ്ത്രീയുടെ മൃതദേഹം...

ശിവസൂര്യ വാരാണസിയിൽ എത്തിയതിന് സൂചനകളില്ല ; സിസിടിവികൾ അരിച്ചുപെറുക്കി പോലീസ്

0
കണ്ണൂർ: കണ്ണൂർ ചൊക്ലിയിലെ ശിവസൂര്യയുടെ തിരോധാനത്തിൽ ഇരുപതാം ദിവസവും ഒരു സൂചനയുമില്ല....

ആലുവ സബ് ജയിലിൽ നിന്ന് മോഷണക്കേസ് പ്രതി ചാടിപ്പോയ സംഭവം ; ജയിൽ ജീവനക്കാർക്കും...

0
ആലുവ: ആലുവ സബ് ജയിലിൽ നിന്ന് മോഷണക്കേസിൽ അറസ്റ്റിലായ അസം സ്വദേശി മധുർജ്യ...

ആർഎസ്എസിന് ഉപരോധമേർപ്പെടുത്തണം ; വീണ്ടും പ്രസ്താവനയുമായി യുഎസ് കമ്മിഷൻ

0
ന്യൂയോർക്ക് : വ്യാഴാഴ്ച മാഡിസൺ സ്‌ക്വയർ ഗാർഡനിൽ മോഹൻ ഭാഗവത് പ്രസംഗിക്കാനിരിക്കെ...