ചേർത്തല : ബാറിൽ മദ്യപിക്കാനെത്തിയവർ തമ്മിലുണ്ടായ തർക്കത്തിനിടെ ഒരാൾക്കു കുത്തേറ്റു. ബുധനാഴ്ച വൈകീട്ട് ഏഴോടെ മതിലകത്തിനു സമീപത്തെ ബാറിലായിരുന്നു സംഭവം. ആലപ്പുഴ സ്വദേശി ഗിരീഷിനാണ്(40 ) കുത്തേറ്റത്. ഇയാളെ ചേർത്തല താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകി കോട്ടയം മെഡിക്കൽ കോളജിലേക്കു മാറ്റി.
വയറിന്റെ ഇടതു ഭാഗത്താണ് കുത്തേറ്റത്. പരിക്ക് ഗുരുതരമല്ലെന്നാണ് പ്രഥമികവിലയിരുത്തൽ. സംഭവവുമായി ബന്ധപ്പെട്ട് കണിച്ചുകുളങ്ങര സ്വദേശി ജിനേഷിനെ (39) ചേർത്തല പൊലീസ് കസ്റ്റഡിയിലെടുത്തു.സംഭവത്തെ കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തി വരുന്നു.