ചെന്നൈ: ‘സനാതന ധർമ’ത്തെക്കുറിച്ചുള്ള വാദപ്രതിവാദം അവസാനിപ്പിക്കണമെന്നും കേന്ദ്രസർക്കാറിന്റെ ഭരണപരാജയത്തിൽ ശ്രദ്ധകേന്ദ്രീകരിക്കണമെന്നും ഡി.എം.കെ പ്രവർത്തകരോടും സഖ്യകക്ഷികളോടും നിർദേശിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ഉദയനിധി സ്റ്റാലിന്റെ ‘സനാതന ധർമ’ പരാമർശത്തിന് മറുപടി നൽകാൻ ദിവസങ്ങൾക്കുമുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി മന്ത്രിമാരോട് നിർദേശിച്ചിരുന്നു. വിഷയം വിവാദമാക്കി രാഷ്ട്രീയ നേട്ടം കൊയ്യാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒരു കേന്ദ്രമന്ത്രി ജനശ്രദ്ധ തിരിക്കാൻ എല്ലാ ദിവസവും മനഃപൂർവം ഈ വിഷയം ഉന്നയിക്കുകയാണ്. അഴിമതിയും ഭരണപരാജയവും മറയ്ക്കാനുള്ള കേന്ദ്രത്തിന്റെ തന്ത്രത്തിൽ നമ്മുടെ ആളുകൾ വീഴരുത്. രാജ്യത്തെയും ജനാധിപത്യത്തെയും സംരക്ഷിക്കാൻ ഒത്തൊരുമയോടെ പ്രവർത്തിക്കണമെന്നും സ്റ്റാലിൻ പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033