തിരുവനന്തപുരം : കേരളത്തിന്റെ ഭരണത്തലവൻ എന്ന നിലയിൽ അഞ്ച് വർഷത്തിലേറെ സജീവ ഇടപെടലുകൾ നടത്തിയ ശേഷമാണ് ആരിഫ് മുഹമ്മദ് ഖാൻ രാജ്ഭവന്റെ പടിയിറങ്ങുന്നത്. വി.സിമാരെ നിയമിക്കാൻ സ്വന്തം നിലയ്ക്ക് സേർച് കമ്മിറ്റി രൂപീകരിച്ചും താൽപര്യമുള്ളവരെ സെനറ്റിലേക്ക് നാമനിർദേശം ചെയ്തുമെല്ലാം ഗവർണർ സർക്കാർ പോരിന് ആക്കംകൂട്ടി. 2024 സെപ്റ്റംബർ 5 രാജ് ഭവനിൽ 5 വർഷം പൂർത്തിയാക്കിയ ആരിഫ് മുഹമ്മദ് ഖാൻ സംഭവ ബഹുലമായ കാലഘട്ടത്തിലൂടെയാണ് കടന്നുപോയത്. ബില്ലുകൾ, ഓർഡിൻസുകൾ ഒപ്പ് വെയ്ക്കുന്നതിൽ ചോദ്യം ഉന്നയിച്ചും ചിലപ്പോൾ ഒപ്പിടാതെ പിടിച്ചുവെച്ചും മറ്റ് ചിലപ്പോഴൊക്കെ തിരസ്കരിച്ചും ആരിഫ് മുമുഹമ്മദ് ഖാൻ താനൊരു റബർ സ്റ്റാംപല്ലെന്ന് സ്വയം പ്രഖ്യാപിച്ചുകൊണ്ടേയിരുന്നു. നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പിടാൻ ഉപാധി വെച്ച് കൊണ്ട് സർക്കാരിനെ മുൾമുനയിൽ നിർത്തിയതും കരിങ്കൊടിക്കാരെ നേരിടാൻ തെരുവിലറങ്ങിയതും 9 സർവകലാശാല വൈസ് ചാൻസലർമാരെ ഒറ്റയടിക്ക് പിരിച്ചു വിട്ടതും മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും എതിരെ ഗുരുതര രാഷ്ട്രീയാരോപണങ്ങൾ ഉന്നയിച്ചതുമെല്ലാം ആരിഫ് ഖാൻെറ കാലത്തെ അസാധാരണ സംഭവങ്ങളായിരുന്നു.വിവാദങ്ങളുടെ
നിരന്തര സഹയാത്രികനായിരിക്കുമ്പോഴും ഗവർണർ പദവിയേയും രാജ് ഭവനെയും
ജനകീയമാക്കിയതും ആരിഫ് മുഹമ്മദ് ഖാനാണ്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1