പറമ്പിക്കുളത്തേക്ക് അരിക്കൊമ്പനെ കൊണ്ടുവരരുത് ; നെന്‍മാറ എംഎല്‍എയും കോടതിയിലേക്ക്

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരുന്നതിനെതിരെ നെന്‍മാറ എംഎല്‍എയും കോടതിയിലേക്ക്. നെന്‍മാറ എംഎല്‍എ കെ ബാബു നാളെ ഹൈക്കോടതിയെ സമീപിക്കും. ഹൈക്കോടതിയില്‍ പുനഃപരിശോധന ഹര്‍ജി നല്‍കാനാണ് തീരുമാനം. അരിക്കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടി പറമ്പിക്കുളത്തേക്ക് മാറ്റാന്‍ ഹൈക്കോടതിയാണ് ഉത്തരവിട്ടത്. അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് എംഎല്‍എ മുഖ്യമന്ത്രിക്കും വനംമന്ത്രിക്കും കത്തയച്ചിരുന്നു.

അതേസമയം, അരിക്കൊമ്പനെ മയക്ക് വെടിവച്ച് പിടികൂടാനുളള ദൗത്യം ഏതാനും ദിവസം കൂടി വൈകും. ജിപിഎസ് കോളര്‍ എത്താത്തതാണ് നടപടികള്‍ വൈകാന്‍ കാരണം. ചൊവ്വാഴ്ച മയക്കുവെടി വയ്ക്കാനായിരുന്നു ആലോചന. അരിക്കൊമ്പനായി വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെയും ആസ്സാം വനംവകുപ്പിന്റെയും കൈവശമുള്ള ജിപിഎസ് കോളര്‍ എത്തിക്കാനാണ് വനംവകുപ്പ് ശ്രമങ്ങള്‍ നടത്തുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഴയ്ക്ക് സാധ്യത ; ഗൾഫ് രാജ്യങ്ങളിൽ കാലാവസ്ഥ മുന്നറിയിപ്പുമായി അധികൃതർ

0
അബുദാബി: സൗദി അറേബ്യ, ഒമാൻ, യുഎഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ അസ്ഥിര...

മഴയും കാറ്റും ശക്തം , കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിപ്പ്

0
തിരുവനന്തപുരം : മഴയും കാറ്റും ശക്തമായ സാഹചര്യത്തിൽ ഇന്നും നാളെയും...

അതിശക്തമായ മഴയും വെള്ളപ്പൊക്കവും ; ആറന്മുളയിൽ പ്രളയഭീതി ഒഴിയുന്നില്ല

0
പത്തനംതിട്ട: ആറന്മുളയിൽ പ്രളയഭീതി ഒഴിയുന്നില്ല. അതിശക്തമായ മഴയും വെള്ളപ്പൊക്കവും തുടരുന്നു. ആറന്മുള...

കോഴിക്കോട് ട്രെയിന്‍ തട്ടി യുവാവ് മരിച്ചു

0
കോഴിക്കോട്: ചെറുവണ്ണൂരില്‍ ട്രെയിന്‍ തട്ടി യുവാവ് മരിച്ചു. മാംഗ്ലൂര്‍-ചെന്നൈ വെസ്റ്റ് കോസ്റ്റ്...