അരിക്കൊമ്പൻ വീണ്ടും കേരളത്തിൽ ; രണ്ടുദിവസമായി മുല്ലക്കൊടിയിൽ തുടരുന്നു

For full experience, Download our mobile application:
Get it on Google Play

കുമളി: അരിക്കൊമ്പന്‍ വീണ്ടും കേരളത്തിലെ വനത്തിലെത്തി. അരിക്കൊമ്പനെ ഇറക്കിവിട്ട മുല്ലക്കൊടിയിലാണ് രണ്ടുദിവസമായി കാട്ടാനയുള്ളത്. കേരളത്തിലെ പെരിയാര്‍ കടുവ സങ്കേതത്തില്‍ ഉള്‍പ്പെടുന്നതാണ് മുല്ലക്കുടി വനംപ്രദേശം. അരിക്കൊമ്പന്‍ രണ്ട് ദിവസമായി ഇവിടെ തന്നെ തുടരുകയാണെന്നും അതിര്‍ത്തി കടന്ന് പോയിട്ടില്ലെന്നും വനം വകുപ്പ് വ്യക്തമാക്കി.

ആനയെ നിരീക്ഷിക്കുന്നതിനുള്ള റേഡിയോ കോളറില്‍നിന്നുള്ള വിവരം അനുസരിച്ചാണ് വനംവകുപ്പ് ഇക്കാര്യം പറഞ്ഞത്. കൂടാതെ അരിക്കൊമ്പനെ നിരീക്ഷിക്കാന്‍ നിയോഗിച്ച് വനംവകുപ്പ് ജീവനക്കാരും ഇക്കാര്യം സ്ഥിരീകരിച്ചു. അതേസമയം അരിക്കൊമ്പന്‍ മുല്ലക്കുടിയില്‍ തുടരുന്നതില്‍ ആശങ്കപ്പെടേണ്ടതില്ലെന്നാണ് വനം വകുപ്പ് അറിയിക്കുന്നത്. റേഡിയോ കോളറില്‍ നിന്നുള്ള വിവരങ്ങള്‍ കൃത്യമായി ലഭിക്കുന്നുണ്ടെന്നും വനം വകുപ്പ് അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ശബരിമല സ്വർണക്കൊള്ള : പി എസ് പ്രശാന്ത് അറസ്റ്റിൽ

0
ശബരിമല സ്വർണക്കൊള്ളക്കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ്...

സിജെപി സമരം ശക്തമായതോടെ ഡൽഹിയിലേക്ക് 30 കമ്പനി അധികകേന്ദ്രസേനയെ വിന്യസിച്ചു

0
ന്യൂഡൽഹി : സിജെപി സമരം ശക്തമായതോടെ ഡൽഹിയിലേക്ക് 30 കമ്പനി അധികകേന്ദ്രസേനയെ...

ചരിത്ര മുന്നേറ്റവുമായി യുഎഇ പാസ്സ്‌പോർട്ട്

0
ദുബായ് : ലോക യാത്രകളിൽ യുഎഇയുടെ പാസ്‌പോർട്ടിന് കൂടുതൽ കരുത്ത്. ആഗോളതലത്തിൽ...

ബി. ഗോപാലകൃഷ്ണന് രഞ്ജിനി ഹരിദാസിന്റെ വെല്ലുവിളി

0
ന്യൂഡൽഹി : വിദ്യാർഥി പ്രക്ഷോഭത്തിന് പിന്തുണ നൽകിയതിന്റെ പിന്നാലെ ബിജെപി...