ആരിക്കാടി കടപ്പുറത്ത് ആന്റിജന്‍ പരിശോധനക്ക് ആളുകള്‍ തയ്യാറാകുന്നില്ലെന്ന് ആരോഗ്യപ്രവര്‍ത്തകര്‍

For full experience, Download our mobile application:
Get it on Google Play

കാസര്‍കോട് : കാസര്‍കോട് ആരിക്കാടി കടപ്പുറത്ത് ആന്റിജന്‍ പരിശോധനക്ക് ആളുകള്‍ തയ്യാറാകുന്നില്ലെന്ന പരാതിയുമായി ആരോഗ്യപ്രവര്‍ത്തകര്‍. സമ്പര്‍ക്കരോഗികളുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടാകുന്നത് കുമ്പള പഞ്ചായത്തില്‍ കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ജനങ്ങള്‍ സഹകരിച്ചില്ലെങ്കില്‍ സമൂഹവ്യാപനത്തിന് സാധ്യതയുണ്ടെന്ന് കുമ്പള ബ്ലോക്ക് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പറഞ്ഞു. ആരിക്കാടിയിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ നാല് ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് ചൊവ്വാഴ്ച ആന്റിജന്‍ പരിശോധ ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. ഇതില്‍ പരിശോധന നടത്തിയ 100 പേരില്‍ 21 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇവരുടെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലുള്ളവരുടെ സ്രവം പരിശോധിക്കാന്‍ ഇന്നലെ കടവത്ത് മദ്രസയില്‍ വീണ്ടും പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. പക്ഷെ എത്തിയത് രണ്ട് പേര്‍ മാത്രം.

സമീപപ്രദേശമായ കുമ്പൂലില്‍ നടത്തിയ പരിശോധന ക്യാമ്പില്‍ ആറ് പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ജില്ലയില്‍ ഏറ്റവും കൂടുതല്‍ പേര്‍ ചികിത്സയിലുള്ള പഞ്ചായത്താണ് കുമ്പള. ചികിത്സയിലുള്ള എണ്‍പതിലേറെപ്പേരില്‍ ഭൂരിപക്ഷത്തിനും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരു ചെറിയ പ്രദേശത്തെയാണെങ്കിലും ആളുകളുടെ നിസ്സഹകരണം വലിയ പ്രതിസന്ധിയാണെന്ന് ആരോഗ്യപ്രവര്‍ത്തകര്‍.
പ്രദേശത്തെ ആളുകളെ ബോധവല്‍ക്കരിക്കാന്‍ ആരോഗ്യവകുപ്പും പഞ്ചായത്ത് അധികൃതരും ശ്രമിക്കുന്നുണ്ട്. ആരെയും നിര്‍ബന്ധിച്ച് പരിശോധിക്കാനാകില്ലെന്നും ജനങ്ങള്‍ സഹകരിച്ചില്ലെങ്കില്‍ സമ്പര്‍ക്കവ്യാപനം തടയാന്‍ ട്രിപ്പില്‍ ലോക്ക്ഡൗണ്‍ അടക്കം കടുത്ത നിയന്ത്രണങ്ങളിലേക്ക് പോകേണ്ടിവരുമെന്ന നിലപാടിലാണ് ജില്ലാ ഭരണകൂടം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...

തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

0
പാലക്കാട്: പാലക്കാട് വൻ എംഡിഎംഎ വേട്ട. തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി...