കൊവിഡ്‌ പരിശോധന നിരക്കിൽ ദേശീയതലത്തിൽ കേരളം മുന്‍പന്തിയില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കൊവിഡ്‌ പരിശോധന നിരക്കിൽ ദേശീയതലത്തിൽ കേരളം മുന്‍പന്തിയില്‍. പരിശോധനയിലെ രോഗസ്ഥിരീകരണ നിരക്കിൽ കേരളം മൂന്നാംസ്ഥാനത്താണ്‌. ജനസംഖ്യയുടെ അടിസ്ഥാനത്തിലുള്ള പരിശോധന നിരക്കിലും കേരളം ആറാമതെത്തി. മരണനിരക്കിലും രോഗസ്ഥിരീകരണ നിരക്കിലും പിന്നിലാണെന്നതും കേരളത്തിന്റെ കോവിഡ്‌ പ്രതിരോധപ്രവർത്തനങ്ങളുടെ നേട്ടമാണ്.

വ്യാഴാഴ്‌ച വരെ കേരളത്തിൽ ദശലക്ഷം പേരിൽ 17,431 എന്ന തോതിൽ പരിശോധന നടത്തി‌‌. ദേശീയ ശരാശരി ദശലക്ഷം പേരിൽ 11,123 ആണ്‌. ഡൽഹി (44,897), ജമ്മു–കശ്‌മീര്‍ (41,572), ആന്ധ്ര (28,607), തമിഴ്‌നാട് (28,507), അസം (21,091) മാത്രമാണ്‌ കേരളത്തിനു മുന്നില്‍. ബിഹാർ–3595, ജാർഖണ്ഡ്‌–6504, യുപി–7355, മധ്യപ്രദേശ്‌–8012, തെലങ്കാന–8660, ഗുജറാത്ത്‌–8708 എന്നീ സംസ്ഥാനങ്ങലാണ്‌ പരിശോധനാ തോതിൽ രാജ്യത്ത്‌ പിന്നില്‍.

കേരളത്തിൽ വ്യാഴാഴ്‌ച വരെ 6.12 ലക്ഷം പരിശോധന നടത്തി. നിലവിൽ സംസ്ഥാനത്ത് പ്രതിദിനം ഇരുപതിനായിരത്തിലേറെ പരിശോധന നടക്കുന്നു‌. വ്യാഴാഴ്‌ച 23,336 പരിശോധന നടത്തി. പ്രതിദിനം 10 ലക്ഷം പേരിൽ 140 പരിശോധനയെങ്കിലും വേണമെന്നാണ് ലോകാരോഗ്യസംഘടനയുടെ നിര്‍ദേശം. വ്യാഴാഴ്‌ച കേരളത്തില്‍ 10 ലക്ഷം പേരിൽ 667 എന്ന തോതിൽ പരിശോധന നടന്നു.

ഏറ്റവും കുറഞ്ഞ രോഗസ്ഥിരീകരണ നിരക്കുള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം മൂന്നാമതുണ്ട്‌. രോഗസ്ഥിരീകരണ നിരക്ക്‌ 2.62 ശതമാനം മാത്രം‌. ദേശീയ ശരാശരി 8.35 ശതമാനം‌. മഹാരാഷ്ട്ര–15.77, തെലങ്കാന– 15.77, ഡൽഹി– 14.32, തമിഴ്‌നാട്‌–8.94, ഗുജറാത്ത്‌–8.89, ബിഹാർ 7.56, കർണാടക–7.49 എന്നീ സംസ്ഥാനങ്ങളാണ്‌ രോഗസ്ഥിരീകരണ നിരക്കിൽ മുന്നിലുള്ളത്‌.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...

ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത

0
തിരുവനന്തപുരം: ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത. ഗതാഗത...

ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി രാഹുൽ ​ഗാന്ധി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി...