Sunday, June 16, 2024 12:28 pm

അരികൊമ്പന്റെ ആരോഗ്യനില മെച്ചപ്പെട്ടു ; ആന ഷണ്മുഖ നദിക്കരയിൽ തന്നെ

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: അരികൊമ്പന്‍ മൂന്നു ദിവസമായി ഷണ്മുഖ നദിക്കരയില്‍ തുടരുകയാണ്. ഇതേതുടര്‍ന്ന് ആന വനത്തില്‍ നിന്ന് പുറത്ത് വരാത്തതിനാല്‍ രണ്ടാം അരിക്കൊമ്പന്‍ ദൗത്യം വൈകുന്നു. അരിക്കൊമ്പന്റെ ആരോഗ്യനില മെച്ചപ്പെട്ടെന്നാണ് തമിഴ്‌നാട് വനം വകുപ്പിന്റെ നിഗമനം. ജനവാസ മേഖലയിലേക്ക് അരിക്കൊമ്പന്‍ ഇറങ്ങിയാല്‍ മയക്കുവടി വെക്കാനുള്ള എല്ലാവിധ സന്നാഹങ്ങളോടുകൂടിയും ദൗത്യ മേഖലയില്‍ തമിഴ്‌നാട് വനം വകുപ്പ് സംഘം തുടരുകയാണ്. ഏറ്റവും ഒടുവിലെ ജിപിഎസ് കോളര്‍ സിഗ്‌നല്‍ പ്രകാരം ഷണ്മുഖ നദി അണക്കെറ്റിന്റെ ചുറ്റളവിലാണ് അരിക്കൊമ്പനുള്ളത്.

അതേസമയം അരിക്കൊമ്പന്റെ സുരക്ഷ ഉറപ്പാക്കണമെന്ന ഹര്‍ജിയില്‍ ട്വന്റി ട്വന്റി കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ആനയെ കേരളത്തിലേക്ക് കൊണ്ടുവരണമെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണെന്ന് കോടതി ചോദിച്ചു. ഹര്‍ജിയുടെ സത്യസന്ധത സംശയിക്കുന്നതായും കോടതി അഭിപ്രായപ്പെട്ടു. ജസ്റ്റിസുമാരായ അലക്സാണ്ടര്‍ തോമസ്, സി ജയചന്ദ്രന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത ഒരു പാര്‍ട്ടിയുടെ നേതാവായ ഹര്‍ജിക്കാരന് തമിഴ്നാട്ടിലെ വിഷയത്തില്‍ എന്താണ് കാര്യമെന്ന് കോടതി ചോദിച്ചു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഡൽഹിയിലെ കുടിവെള്ളക്ഷാമം ; പൈപ്പുകളിൽ ചോർച്ചയുണ്ടാക്കാൻ ശ്രമമെന്ന് ആം ആദ്‌മി

0
ഡൽഹി: ഡൽഹിയിലെ കുടിവെള്ള ക്ഷാമത്തിൽ ആം ആദ്മി യും ബിജെപിയും നേർക്ക്...

അമേരിക്കയിൽ വാട്ടർപാർക്കിൽ വെടിവയ്പ്പ് ; കുട്ടികളടക്കം പത്തോളം പേർക്ക് വെടിയേറ്റതായി റിപ്പോർട്ടുകൾ

0
ന്യൂയോർക്ക്: അമേരിക്കയിൽ വീണ്ടും വെടിവയ്പ്പ്. മിഷി​ഗണിലെ ഡെട്രോയിട്ടിലാണ് സംഭവം. റോക്കെസ്റ്റർ ഹിൽസിൽ...

കർണാടകയിൽ ഇന്ധന വില വർധിപ്പിച്ചു

0
ബംഗളൂരു: കർണാടകയിൽ ഇന്ധന വില കൂട്ടി സംസ്ഥാന സർക്കാർ. പുതിയ നികുതി...

മോദി രാമക്ഷേത്രത്തില്‍ , കെജരിവാള്‍ ഹനുമാന്‍ ക്ഷേത്രത്തിലേക്കും ; ഇവര്‍ തമ്മില്‍ എന്താണ് വ്യത്യാസം?...

0
കൊച്ചി: ഹിന്ദു വര്‍ഗീയത രാജ്യത്ത് ശക്തിപ്പെടുത്താനാണ് ബിജെപി ശ്രമിക്കുന്നതെന്ന് സിപിഎം നേതാവ്...