ഒടിടി പ്ലാറ്റ്ഫോമുകളില്‍ പുകയില വിരുദ്ധ മുന്നറിയിപ്പുകള്‍ നിര്‍ബന്ധമാക്കി ആരോഗ്യ മന്ത്രാലയം

For full experience, Download our mobile application:
Get it on Google Play

ദില്ലി: ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ പുകയില വിരുദ്ധ മുന്നറിയിപ്പുകള്‍ നിര്‍ബന്ധമാക്കി ആരോഗ്യ മന്ത്രാലയം. പുതിയ നിയമങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കും. ഇന്ന് ലോക പുകയില വിരുദ്ധ ദിനം ആചരിക്കുന്നതിനിടെയാണ് ആരോഗ്യമന്ത്രാലയത്തിന്റെ ഉത്തരവ്. തിയേറ്ററുകളിലും ടെലിവിഷനിലും സിനിമ കാണുമ്പോള്‍ കാണുന്നതു പോലെയുള്ള പുകയില വിരുദ്ധ മുന്നറിയിപ്പുകള്‍ ഇനി മുതല്‍ ഒടിടിയിലും പ്രദര്‍ശിപ്പിക്കണം. പുകയില ഉല്‍പന്നങ്ങളോ അവയുടെ ഉപയോഗമോ പ്രദര്‍ശിപ്പിക്കുമ്പോള്‍ സ്‌ക്രീനിന്റെ അടിയില്‍ പുകയില വിരുദ്ധ മുന്നറിയിപ്പ് പ്രദര്‍ശിപ്പിക്കണം.

ഒടിടി പ്ലാറ്റ്‌ഫോമുകളുടെ വര്‍ദ്ധിച്ചുവരുന്ന ജനപ്രീതിയുടെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. പുകയിലയുടെ പ്രത്യക്ഷവും പരോക്ഷവുമായ എല്ലാ പരസ്യങ്ങളും ഒഴിവാക്കി പുകയില ഉപയോഗം നിരുത്സാഹപ്പെടുത്തുന്നതിനായി, സര്‍ക്കാര്‍ സിഗരറ്റും മറ്റ് പുകയില ഉല്‍പന്നങ്ങളും നിയമം 2004, നടപ്പാക്കിയിട്ടുണ്ട്. പുതിയ നിയമങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടാല്‍, ആരോഗ്യം, ഇന്‍ഫര്‍മേഷന്‍, ബ്രോഡ്കാസ്റ്റിംഗ്, ഇലക്ട്രോണിക്സ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയങ്ങള്‍ ഉള്ളടക്കത്തില്‍ ഉചിതമായ മാറ്റങ്ങള്‍ വരുത്താന്‍ അറിയിപ്പ് പുറപ്പെടുവിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...