ഇടുക്കി: അരിക്കൊമ്പന് വേണ്ടി ഫ്‌ലക്‌സ് വെച്ച് ഫാന്‍സ് അസോസിയേഷന്‍. അണക്കരയിലെ ഓട്ടോ തൊഴിലാളികളാണ് ഫ്‌ലക്‌സ് വെച്ചത്. കാട് അത് മൃഗങ്ങള്‍ക്കുളളതാണ് എന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് അണക്കര ബി സ്റ്റാന്‍ഡിലെ ഓട്ടോ തൊഴിലാളികളുടെ ഫ്‌ലക്‌സ്. ചിന്നക്കനാലിലെ അരിക്കൊമ്പന്റെ ആവാസ മേഖലയില്‍ മനുഷ്യന്‍ കടന്നു കയറുകയും അന്യായമായി ആനയെ പിടികൂടി നാടുകടത്തുകയും ചെയ്തതിലുളള പ്രതിഷേധം കൂടിയാണ് ഫാന്‍സ് അസോസിയേഷന്‍ രൂപീകരിച്ചതിന് പിന്നിലെന്ന് ഡ്രൈവര്‍മാര്‍ പറയുന്നു.
അരിക്കൊമ്പന്‍ തിരികെ ചിന്നക്കനാലില്‍ എത്തുമെന്ന് ഇവര്‍ പറയുന്നു. ആനയെ കൊണ്ടുപോയതില്‍ തങ്ങള്‍ക്കുള്ള പ്രതിഷേധം വ്യക്തമാക്കാനാണു ഫാന്‍സ് അസോസിയേഷന്‍ രൂപീകരിച്ചതെന്ന് ഡ്രൈവര്‍മാര്‍ പറയുന്നു. കാടു മാറ്റത്തിന്റെ പേരില്‍ അരിക്കൊമ്പന് കടുത്ത ഉപദ്രവം ഏല്‍ക്കേണ്ടി വന്നതില്‍ വിഷമവും പ്രതിഷേധവും കൂടിയാണിത്.