ഭാഗ്യസൂക്ത പുഷ്പാഞ്ജലി ; അരിക്കൊമ്പന് വഴിപാടുമായി ഭക്തർ

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: അരിക്കൊമ്പന്റെ സംരക്ഷണത്തിനായി വിവിധ വഴിപാടുകൾ നടത്തുകയാണ് ആനപ്രേമികൾ. അരിക്കൊമ്പന്റെ ആയുസിനും ആരോഗ്യത്തിനുമായി വിവിധ ക്ഷേത്രങ്ങളിൽ നിരവധി ഭക്തരാണ് വഴിപാടുകൾ കഴിപ്പിക്കുന്നത്. ഇത്തവണ തൊടുപുഴ മണക്കാട് സ്വദേശിയായ സന്തോഷ് നടത്തിയ വഴിപാടാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. മൃത്യുഞ്ജയ പുഷ്പാഞ്ജലിയാണ് അരിക്കൊമ്പനായി സന്തോഷ് നടത്തിയത്. കൂടാതെ, ‘അരിക്കൊമ്പൻ, നക്ഷത്രം ഉത്രം’ എന്ന പേരിലും കഴിഞ്ഞ ദിവസം കുമളി ശ്രീ ദുർഗ ഭഗവതി ഭദ്രകാളി ക്ഷേത്രത്തിൽ മറ്റൊരു മൃഗസ്നേഹി ഭാഗ്യസൂക്ത പുഷ്പാഞ്ജലി നടത്തിയിരുന്നു.

അരിക്കൊമ്പന്റെ ജന്മനാടായ ചിന്നക്കനാലിൽ നിന്നും നാടുകടത്തിയത് മുതൽ സന്തോഷ് വളരെയധികം അസ്വസ്ഥനായിരുന്നു. ചെറുപ്പം മുതൽ തന്നെ മൃഗങ്ങളോടുള്ള സ്നേഹമാണ് അരിക്കൊമ്പനായി വഴിപാട് കഴിപ്പിക്കാൻ സന്തോഷിനെ പ്രേരിപ്പിച്ചത്. കാട്ടാനക്കായി വഴിപാട് നടത്തണമെന്ന ഭക്തന്റെ ആഗ്രഹത്തിനൊപ്പം മണക്കാട് നരസിംഹ സ്വാമി ക്ഷേത്രത്തിലെ അധികൃതരും കൂടെ നിന്നതോടെയാണ് മൃത്യുഞ്ജയ പുഷ്പാഞ്ജലി അരിക്കൊമ്പനായി നടത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...