അരിക്കൊമ്പനെ പൂട്ടാന്‍ വയനാട്ടില്‍ നിന്നും കുങ്കിയാനകള്‍ ഇടുക്കിയിലേക്ക്

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: ഇടുക്കി ശാന്തന്‍പാറ,ചിന്നക്കനാല്‍ പ്രദേശങ്ങളിലെ പേടിസ്വപ്നമാണ് അരിക്കൊമ്പന്‍. ജനവാസ കേന്ദ്രങ്ങളില്‍ ഭീതി പടര്‍ത്തുകയും കൃഷി നശിപ്പിക്കുകയും ചെയ്യുന്ന കാട്ടാനയായ അരിക്കൊമ്പനെ തളക്കണമെന്നത് പ്രദേശവാസികളുടെ ആവശ്യമാണ്. അരിക്കൊമ്പനെ പൂട്ടാന്‍ കുങ്കിയാനകളില്‍ ഒരെണ്ണം ഇന്ന് വയനാട്ടില്‍ നിന്ന് തിരിക്കും. വിക്രം എന്ന കുങ്കിയാനയെ ആണ് ആദ്യം കൊണ്ടു വരുന്നത്. വിക്രമിന് പിന്നാലെ കോന്നി സുരേന്ദ്രന്‍, കുഞ്ചു, സൂര്യന്‍ എന്നീ മൂന്നാനകളും 26 അംഗ ദൗത്യസംഘവും അടുത്ത ദിവസം ഇടുക്കിയിലെത്തും. ചൊവ്വാഴ്ച നടക്കുന്ന വനംവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലായിരിക്കും ആനയെ മയക്ക് വെടി വെക്കുന്ന തീയതി തീരുമാനിക്കുക.

അതേസമയം ധോണിയില്‍ പി.ടി സെവനെ തളച്ച മാതൃകയില്‍ അരിക്കൊമ്പനെയും പൂട്ടാനാണ് പദ്ധതി. കാട്ടാനയെ തളക്കാന്‍ ധോണിയിലെ ദൗത്യത്തിന് നേതൃത്വം നല്‍കിയ വനംവകുപ്പ് സംഘം തന്നെയാണ് മിഷന്‍ അരിക്കൊമ്പനായി ഇടുക്കിയിലെത്തുന്നത്. ജനവാസ കേന്ദ്രങ്ങളില്‍ ഇപ്പോഴും തുടരുന്ന അരിക്കൊമ്പനെ സംഘം നിരീക്ഷിക്കും. അതിന് ശേഷം മയക്കുവെടി വെച്ച് തളക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കും. അതിനുള്ള എല്ലാ സജ്ജീകരണങ്ങളും ഇടുക്കിയില്‍ ഒരുങ്ങിക്കഴിഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് ഡിവിഷന്‍ വിഭജന ചർച്ചകൾക്ക് പിന്നാലെ തിരുവനന്തപുരം ഡിവിഷനും വെട്ടിമുറിക്കാന്‍ കേന്ദ്രം

0
തിരുവനന്തപുരം: പാലക്കാട് ഡിവിഷന്‍ വിഭജന ചർച്ചകൾക്ക് പിന്നാലെ തിരുവനന്തപുരം ഡിവിഷനും വെട്ടിമുറിക്കാന്‍...

ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു

0
ഇടുക്കി : ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു....

തണ്ണിത്തോട്ടില്‍ കോഴിമാലിന്യങ്ങള്‍ തോട്ടിലേക്ക് ഒഴുക്കുന്നതായി പരാതി

0
തണ്ണിത്തോട് : തണ്ണിത്തോട്ടില്‍ കോഴിമാലിന്യങ്ങള്‍ തോട്ടിലേക്ക് ഒഴുക്കിവിടുന്നത് പതിവായിട്ടും നടപടി സ്വീകരിക്കാതെ...

ഉത്തരാഖണ്ഡിൽ വൻ മണ്ണിടിച്ചിൽ ; റോഡിന്റെ ഒരു വലിയ ഭാഗം തകർന്ന് ഒലിച്ചുപോയി

0
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ വൻ മണ്ണിടിച്ചിൽ. ചമോലി ജില്ലയിലെ ജോഷിമഠ്–മാർവാരി പാലത്തിന്...