കൊടും ചൂടിന് ആശ്വാസം ; ഡല്‍ഹിയില്‍ ഒടുവില്‍ മഴയെത്തി

For full experience, Download our mobile application:
Get it on Google Play

ദില്ലി; രാജ്യ തലസ്ഥാനം കൊടും ചൂടിലും വായുമലിനീകരണത്തിലും വലയുകയായിരുന്നു. എന്നാല്‍ ഒടുവില്‍ ദില്ലിയ്ക്ക് ആശ്വാസ മഴയെത്തി. ഡല്‍ഹി – എന്‍സിആറിന്റെ ചില ഭാഗങ്ങളിലും അതിനോട് ചേര്‍ന്നുള്ള ഉത്തര്‍പ്രദേശിലും ഇന്നും മഴ പെയ്തു. ഡല്‍ഹിയുടെ വടക്കന്‍ ഭാഗങ്ങളില്‍ ശനിയാഴ്ച വൈകിട്ടോടെ മഴയെത്തി. പല ഭാഗങ്ങളിലും ആലിപ്പഴവും പെയ്തു. മഴയും, മൂടിക്കെട്ടിയ ആകാശവും വെയിലിന്റെ കാഠിന്യം കുറച്ചിരുന്നു. ഇതോടെ താപനിലയിലും കുറവുണ്ടായി. ഡല്‍ഹി, ന്യൂഡല്‍ഹി, തെക്ക്-പടിഞ്ഞാറന്‍ ഡല്‍ഹി (നസഫ്ഗഡ്, ദ്വാരക, പാലം, ഐജിഐ എയര്‍പോര്‍ട്ട്), എന്‍സിആര്‍ (ഗുരുഗ്രാം, മനേസര്‍) എന്നീ ഒറ്റപ്പെട്ട സ്ഥലങ്ങളിലും അതിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും മഴ ഉണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് (ഐഎംഡി) പ്രവചിച്ചു.

ഞായറാഴ്ചയും തിങ്കളാഴ്ചയും നഗരത്തില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടു ദിവസം കൂടി മഴ തുടരുമെന്നാണ് അറിയിപ്പ്. ഞായറാഴ്ച മഴയ്ക്ക് ശക്തി കുറവായിരിക്കുമെന്നും തിങ്കളാഴ്ച ശക്തിയോടെ മഴ പെയ്യുമെന്നുമാണ് പ്രവചനം. പടിഞ്ഞാറന്‍ ഹിമാലയന്‍ മേഖലയിലും പഞ്ചാബ്, ഹരിയാന, ചണ്ഡിഗഡ്, ഡല്‍ഹി, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ മാര്‍ച്ച് 19, 20 തീയതികളില്‍ ഇടിമിന്നലോടുകൂടിയ കാറ്റും മഴയും ലഭിക്കുമെന്ന് ഐഎംഡി കാലാവസ്ഥാ പ്രവചനത്തില്‍ പ്രവചിച്ചു. മാര്‍ച്ച് 19 മുതല്‍ 21 വരെ ഉത്തരാഖണ്ഡില്‍ ഒറ്റപ്പെട്ട ആലിപ്പഴം പെയ്യാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സിജെപി-വിദ്യാർത്ഥി പ്രതിഷേധങ്ങളിൽ ആകെ 36 കേസുകൾ രജിസ്റ്റർ ചെയ്തെന്ന് സർക്കാർ ; സുപ്രീം...

0
തിരുവനന്തപുരം: നീറ്റ് ചോദ്യപേപ്പർ വിഷയവുമായി ബന്ധപ്പെട്ട് നടന്ന സി.ജെ.പി, വിദ്യാര്‍ഥി പ്രതിഷേധങ്ങളില്‍...

സൗദിയിൽ അലഞ്ഞുതിരിഞ്ഞ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

0
റിയാദ്: ബത്ഹയിൽ മാസങ്ങളോളം അലഞ്ഞുതിരിഞ്ഞ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി....

ഒന്നര മാസമായി ആശുപത്രി മോർച്ചറിയിൽ ; അജ്ഞാത മൃതദേഹം സംസ്കരിക്കുന്നതിൽ അനിശ്ചിതത്വം ; അടക്കാൻ...

0
കണ്ണൂർ: കണ്ണൂരിൽ അജ്ഞാത മൃതദേഹം സംസ്കരിക്കുന്നതിൽ അനിശ്ചിതത്വം. മധ്യവയസ്കന്‍റെ മൃതദേഹം ഒന്നര...

ഓണക്കാലത്ത് കേരളത്തിലെ മദ്യവിൽപനയിൽ വൻ വർധനവ്

0
തിരുവനന്തപുരം : ഓണക്കാലത്ത് കേരളത്തിൽ മദ്യവിൽപനയിൽ വൻ വർധന. ഉത്രാടം വരെയുള്ള...