അരിക്കൊമ്പന്‍ കുറ്റിയാര്‍ അണക്കെട്ടിന് സമീപം

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: അപ്പര്‍ കോതയാര്‍ മുത്തുക്കുഴി വനമേഖലയില്‍ തുറന്നുവിട്ട അരിക്കൊമ്പന്റെ കഴുത്തില്‍ ഘടിപ്പിച്ചിരിക്കുന്ന റേഡിയോ കോളറില്‍ നിന്ന് സിഗ്‌നല്‍ ലഭ്യമായതായി കന്യാകുമാരി കളക്ടര്‍ പി.എന്‍.ശ്രീധര്‍. മുണ്ടന്തുറ കടുവാ സങ്കേതത്തിലെ കുറ്റിയാര്‍ അണക്കെട്ടിന് സമീപമുള്ള നിബിഡ വനത്തിലാണ് അരിക്കൊമ്പന്‍ ഇപ്പോള്‍ ഉള്ളത്. ആനയുടെ പുതിയ ചിത്രവും കളക്ടര്‍ പുറത്തുവിട്ടു. കളക്കാട് മുണ്ടന്‍തുറ കടുവാ സങ്കേതത്തിലെ ജീവനക്കാരും മൃഗഡോക്ടര്‍മാരും വേട്ട വിരുദ്ധ സേനാംഗങ്ങളും ആനയുടെ നീക്കം നിരന്തരം നിരീക്ഷിക്കുന്നുണ്ട്.

ആന നിലവില്‍ ആരോഗ്യവാനാണെന്നും പൊതുജനങ്ങള്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലാ കളക്ടര്‍ പി.എന്‍. ശ്രീധര്‍ പത്രകുറിപ്പില്‍ അറിയിച്ചു. കഴിഞ്ഞ ദിവസം ആന കന്യാകുമാരി വന്യജീവി സങ്കേതത്തില്‍ നിന്നും കേരള വനമേഖലയ്ക്ക് തൊട്ടരികെ എത്തിയിരുന്നു. നെയ്യാര്‍ വനമേഖലയ്ക്ക് വെറും ആറ് കിലോമീറ്റര്‍ അകലെ അരിക്കൊമ്പന്‍ എത്തിയെന്നാണ് വിവരം. കേരളാ വനംവകുപ്പ് അരിക്കൊമ്പനിലെ റേഡിയോ സിഗ്‌നല്‍ നിരീക്ഷിക്കുന്നുണ്ട്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് അരിക്കൊമ്പനെ മുണ്ടന്‍തുറൈ കടുവാ സങ്കേതത്തിനുള്ളില്‍ തമിഴ്‌നാട് വനംവകുപ്പ് തുറന്നുവിട്ടത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...