കുങ്കിയാനകളുടെ സാന്നിധ്യം തിരിച്ചറിഞ്ഞു ; അരിക്കൊമ്പൻ ഷൺമുഖനദി പരിസരത്ത് തുടരുന്നു

For full experience, Download our mobile application:
Get it on Google Play

കുമളി: കുങ്കിയാനകളുടെ സാന്നിധ്യം മനസ്സിലാക്കിയ അരിക്കൊമ്പൻ തമിഴ്നാട്ടിലെ കമ്പം ചുരുളിപ്പെട്ടിക്കടുത്ത് ഷൺമുഖനദി അണക്കെട്ട് പരിസരത്ത് തുടരുന്നു. മിഷൻ അരിക്കൊമ്പൻ പൂർത്തിയാക്കാതെ കുങ്കിയാനകളെ കമ്പത്തുനിന്നു മടക്കി കൊണ്ടുപോകില്ല.അരിക്കൊമ്പൻ പിൻമാറിയത് കുങ്കിയാനകളെ എത്തിച്ചതിനെത്തുടർന്നാണെന്ന അനുമാനത്തിലാണ് വനംവകുപ്പ്. കമ്പത്തെ ഫോറസ്റ്റ് റേഞ്ച് ഓഫിസ് പരിസരത്താണ് കുങ്കിയാനകളെ തളച്ചിരിക്കുന്നത്.

ഷൺമുഖനദി അണക്കെട്ട് കടന്നെത്തിയാൽ ആനയെ മയക്കുവെടി വയ്ക്കാനുള്ള തയാറെടുപ്പുകളെല്ലാം വനംവകുപ്പ് പൂർത്തിയാക്കി. അരിക്കൊമ്പൻ ഷൺമുഖ നദി അണക്കെട്ടിനു സമീപത്തു തന്നെ തുടരുന്നത് വെള്ളവും ആഹാരവും യഥേഷ്ടം ലഭ്യമായ സ്ഥലമായതിനാലാണ്. മേഘമല ഭാഗത്തു നിന്ന് ഇടയ്ക്കിടെ കാട്ടാനകൾ കൂട്ടമായി എത്താറുള്ള സ്ഥലത്താണ് ആന നിലയുറപ്പിച്ചിരിക്കുന്നത്. ആന വനമേഖലയ്ക്കു പുറത്തിറങ്ങാതെ തമിഴ്നാട് വനം വകുപ്പ് 24 മണിക്കൂറും ജാഗരൂകരായി നിലയുറപ്പിച്ചിട്ടുണ്ട്.

ആനയുടെ ആരോഗ്യസ്ഥിതിയിൽ ആശങ്ക ഉള്ളതിനാൽ മയക്കുവെടി വച്ചു പിടികൂടുന്നത് സുരക്ഷിതമാണോ എന്ന സംശയവും ഉദ്യോഗസ്ഥർക്കിടയിൽ ഉണ്ട്. അതിനുപകരം ഇപ്പോഴുള്ള സ്ഥലത്തു നിന്ന് വനത്തിനുള്ളിലൂടെ വരശനാട് വനമേഖലയിലേക്കു നയിക്കാനും ശ്രമിക്കും. എരശക്കനായ്ക്കന്നൂർ മരിക്കാട് ഡാം വരെ എത്തിയ ആന വീണ്ടും ഷൺമുഖ നദി അണക്കെട്ടിനു സമീപത്ത് എത്തിയിട്ട് 4 ദിവസമായി. ആനയെ ഇവിടെനിന്ന് അകറ്റി എന്ന് ഉറപ്പാക്കുന്നതു വരെ കമ്പം മുനിസിപ്പാലിറ്റി മേഖലയിലെ ജനങ്ങൾ പരമാവധി രാത്രിയാത്ര ഒഴിവാക്കണമെന്ന് തേനി കലക്ടർ അറിയിച്ചിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പാഞ്ഞെത്തിയ ട്രെയിനിന് മുന്നിൽപ്പെട്ട് മധ്യവയസ്‌കൻ : സാഹസികമായി രക്ഷപ്പെടുത്തി റെയിൽവേ ഗേറ്റ് കീപ്പർ

0
ചെന്നൈ: അതിവേഗം പാഞ്ഞുവന്ന ട്രെയിനിന് മുന്നില്‍പ്പെട്ട മധ്യവയസ്കനെ രക്ഷിച്ച് റെയില്‍വേ ഗേറ്റ്...

സാവരിയ ബസന്തിന്റെ കൊലപാതകം ക്രൈംബ്രാഞ്ച് അന്വേഷിക്കും; കുടുംബത്തെ കണ്ട് ആഭ്യന്തരമന്ത്രി

0
ആലപ്പുഴ: ഉസ്‌ബെക്കിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ ഒന്നാംവര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥി...

മൊബൈൽ ടവർ ഇല്ലെങ്കിലും ഇനി ആശയവിനിമയം; സാറ്റലൈറ്റ് ഫോണുമായി ബി.എസ്.എൻ.എൽ‍

0
ന്യൂഡല്‍ഹി: മൊബൈല്‍ ടവര്‍ ഇല്ലാത്ത മേഖലയിലും ഇനി ആശയ വിനിമയം നടത്താം....

ആറന്മുളയെ ഭൂമാഫിയയുടെ കേന്ദ്രമാക്കി ; വിമർശനവുമായി പി. പ്രസാദ്

0
പത്തനംതിട്ട: ആറന്മുള വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട ഡ്രോണ്‍ സര്‍വ്വേയ്‌ക്കെതിരെ മുന്‍ കൃഷിമന്ത്രി...