ഒളിവിലായിരുന്ന മുഖ്യപ്രതി അര്‍ജുന്‍ ആയങ്കി കസ്റ്റംസിനു മുന്നില്‍ ഹാജരായി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സ്വര്‍ണക്കടത്ത് കേസില്‍ ഒളിവിലായിരുന്ന മുഖ്യപ്രതി അര്‍ജുന്‍ ആയങ്കി കസ്റ്റംസിനു മുന്നില്‍ ഹാജരായി. കൊച്ചി ഓഫിസിലെത്തിയത് രണ്ട് അഭിഭാഷകര്‍ക്കൊപ്പമാണ്. ഇന്നു ഹാജരായില്ലെങ്കിര്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കസ്റ്റംസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. കരിപ്പൂര്‍ വിമാനത്തവാളത്തില്‍ സ്വര്‍ണ്ണം കടത്തുന്നതിനിടയില്‍ കസ്റ്റംസ് പിടികൂടിയ മുഹമ്മദ് ഷഫീഖിന് ക്വട്ടേഷന്‍ സംഘനേതാവ് അര്‍ജുന്‍ ആയങ്കിക്ക് ബന്ധമുണ്ടെന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു. ഈ കേസില്‍ നേരിട്ട് ജൂണ്‍ 28ന് ഹാജരാകാന്‍ ആവശ്യപ്പെട്ട് അര്‍ജുന്‍ ആയങ്കിക്ക് കസ്റ്റംസ് നോട്ടീസയച്ചിരുന്നു. കസ്റ്റംസ് പ്രിവന്റീവ് വിഭാഗമാണ് നോട്ടീസ് അയച്ചത്. രാമാനാട്ടുകര അപകടത്തിന് ശേഷം ഒളിവില്‍ പോയ അര്‍ജുനെ പോലീസിന് ഇതുവരെയും പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല.

കേസിലെ പ്രതി മുഹമ്മദ് ഷഫീഖിന് അടുത്ത സ്വര്‍ണ്ണക്കടത്ത് കൂട്ടാളിയാണ് അര്‍ജുനെന്ന് സംശയമുണ്ട്. പത്ത് ദിവസത്തേക്ക് കസ്റ്റഡിയിലെടുത്ത് മുഹമ്മദ് ഷഫീഖിനെ ചോദ്യം ചെയ്യാനാണ് കസ്റ്റംസ് നീക്കം. ഇതിനിടെ അര്‍ജുന്റേതായി വാട്സാപ് ഗ്രൂപ്പുകളില്‍ പ്രചരിക്കുന്ന ശബ്ദരേഖയും തെളിവായ് വന്നിരിക്കുകയാണ്. സ്വര്‍ണ്ണം കടത്തേണ്ട രീതിയും കൈമാറേണ്ടത് ആര്‍ക്കെന്ന വിവരവും അര്‍ജുന്‍ ആയങ്കി ശബ്ദരേഖയില്‍ വിവരിക്കുന്നുണ്ട്.

അര്‍ജുന്‍ ആയങ്കി ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖയും പുറത്തുവന്നിട്ടുണ്ട്. ഭീഷണിപ്പെടുത്തുന്ന മുഹമ്മദ് ഷഫീഖിനെയാണെന്നും സംശയിക്കുന്നു. കബളിപ്പിച്ചാല്‍ ജീവിക്കാന്‍ അനുവദിക്കില്ലെന്നും നാട്ടില്‍ കാലുകുത്താന്‍ സമ്മതിക്കില്ലെന്നും ഭീഷണിയിലുണ്ട്. മാഹിയിലേയും പാനൂരിലേയും പാര്‍ട്ടിക്കാര്‍ തന്റെ പിന്നിലുണ്ടെന്നും അര്‍ജുന്‍ ആയങ്കി അവകാശപ്പെടുന്നു. ഈ ഭീഷണിയിലൂടെ അര്‍ജുന്റെ സിപിഎമ്മുമായുള്ള ബന്ധം തന്നെയാണ് വീണ്ടും മറനീക്കി പുറത്ത് വരുന്നത്. അര്‍ജുന്‍ ആയങ്കിയുമായി പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് കഴിഞ്ഞ ദിവസം കണ്ണൂര്‍ ജില്ലാസെക്രട്ടറി എം.വി. ജയരാജന്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇതിനെ പൊളിക്കുന്നതാണ് അര്‍ജുന്‍ ആയങ്കിയുടെ ഫോണ്‍ സംഭാഷണം. എന്നാല്‍ ഈ ശബ്ദരേഖ അര്‍ജുന്‍ ആയങ്കിയുടെ തന്നെയാണോ എന്ന് കസ്റ്റംസ് ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല.

രണ്ട് മണിക്കൂര്‍ നേരം വിമാനത്താവളത്തില്‍ കാത്ത് നിന്നിട്ടും പറ്റിച്ചു എന്ന പരാമര്‍ശവും ശബ്ദരേഖയിലുണ്ട്. അര്‍ജുന്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒരു ചുവന്ന സ്വിഫ്റ്റ് കാറില്‍ ഗള്‍ഫില്‍ നിന്നും വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്ന മുഹമ്മദ് ഷഫീഖിനെ കാണാന്‍ വന്നതായി പറയുന്നു. എന്നാല്‍ വിമാനത്താവളത്തില്‍ നിന്നും പുറത്തുകടക്കുന്നതിന് മുമ്പ്  കള്ളക്കടത്ത് സ്വര്‍ണ്ണത്തോടെ മുഹമ്മദ് ഷഫീഖിനെ പിടികൂടുകയായിരുന്നു.

കഴിഞ്ഞ നാല് വര്‍ഷമായി കള്ളക്കടത്ത് സ്വര്‍ണ്ണം പിടിച്ചുപറിക്കുന്നത് തൊഴിലാക്കിയ അര്‍ജുന്‍ ആയങ്കി കോടികള്‍ സമ്പാദിച്ചതായി പറയുന്നു. കരിപ്പൂരിലെക്ക് സ്വര്‍ണ്ണം പിടിച്ചുപറിക്കാന്‍  ആയങ്കി എത്തിയ ചുവന്ന സ്വിഫ്റ്റ് കാര്‍ അഴീക്കോട് ഒരു ഉരുനിര്‍മ്മാണശാലയ്ക്കടുത്ത് ഒളിപ്പിച്ച നിലയിലായിരുന്നു. എന്നാല്‍ കസ്റ്റംസ് കാര്‍ പിടിച്ചെടുക്കുംമുമ്പ്  അര്‍ജുന്റെ കൂട്ടാളികള്‍ കാര്‍ എടുത്തുമാറ്റിയിരുന്നു. കാറിന്റെ യഥാര്‍ത്ഥ ഉടമസ്ഥനായ സജേഷ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

ഇതിനിടെ ആകാശ് തില്ലങ്കേരി, അര്‍ജുന്‍ ആയങ്കി എന്നിവരെ തള്ളിപ്പറയാന്‍ സിപിഎം തീരുമാനിച്ചു. ഇവര്‍ക്കെതിരെ പ്രാദേശികമായി പ്രചാരണം നടത്താനാണ് തീരുമാനം. ഷുഹൈബ് വധത്തിലെ പ്രതിയാണ് ആകാശ് തില്ലങ്കേരി എന്ന് പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ

0
കൊല്ലം: അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ. കൊല്ലം പൂന്തുറിയിൽ ഇന്നലെ...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...