സ്പുട്‌നിക് വാക്‌സിൻ പൊതുജനങ്ങൾക്കായുള്ള ട്രയൽ ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : രാജ്യത്ത് ഇറക്കുമതി ചെയ്ത റഷ്യൻ നിർമ്മിത സ്പുട്‌നിക് വാക്‌സിൻ പൊതുജനങ്ങൾക്കായുള്ള ട്രയൽ ആരംഭിച്ചു. ഹരിയാന ഗുരുഗ്രാം ഫോർട്ടിസ് ആശുപത്രിയിലാണ് ട്രയൽ ആരംഭിച്ചത്. സ്വകാര്യ ആശുപത്രികൾക്ക് 1145 രൂപയാണ് സ്പുട്‌നിക്ക് വാക്‌സിനായി ഈടാക്കുക. 30 ലക്ഷം സ്പുട്‌നിക് ഡോസുകളാണ് രാജ്യത്ത് നിലവിലുള്ളത്. വാക്‌സിൻ 94.3 ശതമാനം ഫലപ്രദമാണെന്നാണ് കമ്പനിയുടെ അവകാശവാദം.

ഏപ്രിലിലാണ് റഷ്യൻ വാക്‌സിൻ സ്പുട്‌നിക് -വി ക്ക് അനുമതി ലഭിച്ചത്. ഇന്ത്യയിൽ അടിയന്തിര ഉപയോഗത്തിന് വിദഗ്ധ സമിതിയാണ് അനുമതി നൽകിയിരിക്കുന്നത്. ഇന്ത്യയിൽ ഡോക്ടർ റെഡ്ഡീസ് വികസിപിച്ച വാക്‌സിന് 91.6 ശതമാനം ക്ഷമതയാണ് ഉള്ളത്. ഇന്ത്യയിൽ അനുമതി ലഭിക്കുന്ന മൂന്നാമത്തെ വാക്‌സിനാണ് ഇത്. സെറം ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച കൊവിഷീൽഡ്, ഭാരത് ബയോട്ടെക്കിന്റെ കൊവാക്‌സിൻ എന്നിവയായിരുന്നു ആദ്യം അനുമതി ലഭിച്ച രണ്ട് വാക്‌സിനുകൾ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...