കോഴിക്കോട് : രാമനാട്ടുകര സ്വര്‍ണക്കവര്‍ച്ചാ കേസ് പ്രതി ആര്‍ജുന്‍ ആയങ്കി ഉപയോഗിച്ചിരുന്ന കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പരിയാരം മെഡിക്കല്‍ കോളേജിന് എതിര്‍വശത്തുള്ള കുന്നിന്‍ മുകളിലെ കാട്ടില്‍ ഒളിപ്പിച്ച നിലയിലാണ് കാര്‍ കണ്ടെത്തിയത്. അര്‍ജുന്‍ ഉപയോഗിച്ചിരുന്ന KL 13 AR 7789 എന്ന നമ്പറിലുള്ള കാറാണ് ഇതെന്ന് പോലീസ് വ്യക്തമാക്കി.
നമ്പര്‍ പ്ലേറ്റ് മാറ്റിയ നിലയില്‍ കണ്ടെത്തിയ കാറിന്റെ എന്‍ജിന്‍ നമ്പര്‍ പരിശോധിച്ച ശേഷം അര്‍ജുന്‍ ആയങ്കി ഉപയോഗിച്ചിരുന്നത് തന്നെയാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ദിവസങ്ങള്‍ക്ക് മുമ്പ് അഴീക്കല്‍ പോര്‍ട്ടിന് സമീപം കണ്ടെത്തിയ കാര്‍ പോലീസ് എത്തുന്നതിന് തൊട്ടുമുമ്പ് കടത്തിക്കൊണ്ട് പോകുകയായിരുന്നു. ഡി.വൈ.എഫ്.ഐ നേതാവായിരുന്ന സി സജേഷിന്റെ ഉടമസ്ഥതയിലുള്ള കാര്‍ അര്‍ജുന്‍ ആയങ്കി ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചുവരികയായിരുന്നു എന്ന് വ്യക്തമായിട്ടുണ്ട്.