അര്‍ജുന്‍ ആയങ്കി‍ക്ക് കള്ളക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് ഭാര്യ ; കൊടുംകുറ്റവാളിയായിത്തീരാന്‍ സാധ്യതയുള്ളയാളെന്ന് കസ്റ്റംസ് ‍റിപ്പോര്‍ട്ട്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി :  കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി അര്‍ജുന്‍ ആയങ്കിക്ക് കള്ളക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് ഭാര്യ അമലയുടെ മൊഴി. കസ്റ്റംസ് ചോദ്യം ചെയ്യലിലാണ് അമല ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഇതോടെ അര്‍ജുനെതിരെയുള്ള കുരുക്കുകള്‍ ഒന്നുകൂടി മുറുകി. എല്‍.എല്‍.ബി ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്നു കൊല്ലം സ്വദേശിനിയായ അമല. നിയമത്തെക്കുറിച്ച്‌ ധാരണയുള്ള വ്യക്തി. അര്‍ജുന്‍ ആയങ്കി എന്ന സ്വര്‍ണ്ണക്കടത്തുകാരനുമായി വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിന് ഒടുവിലാണ് ഇവര്‍ വിവാഹം കഴിച്ചത്. അഴീക്കല്‍ കപ്പക്കടവില്‍ അര്‍ജുന്‍ പുതുതായി എടുത്ത വീട്ടിലാണ് ഇവര്‍ താമസിച്ചു വന്നത്. സ്വര്‍ണ്ണക്കടത്തു പണം കൊണ്ട് സമ്പാദിച്ചതായിരുന്നു ഈ വീടും.

ഇക്കഴിഞ്ഞ ഏപ്രില്‍ എട്ടിനാണ് ഇവര്‍ തമ്മില്‍ നീണ്ട നാളത്തെ പ്രണയത്തെ തുടര്‍ന്ന് വിവാഹിതരായത്. ഈ വിവാഹത്തിന് ആകാശ് തില്ലങ്കേരി ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തിരുന്നു. അര്‍ജുന് വരവില്‍ കവിഞ്ഞ് ചിലവുണ്ടായിരുന്നെന്നും വരുമാനമില്ലാതിരുന്നിട്ടും ആര്‍ഭാടജീവിതമായിരുന്നു നയിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതേക്കുറിച്ചെല്ലാം അമലയ്ക്കും അറിവുണ്ടായിരുന്നു. ഇപ്പോള്‍ അര്‍ജുന്‍ ആയങ്കിയെ ഭാര്യയും കൈവിട്ടോ എന്ന സംശയമാണ് ഉയരുന്നത്.

കരിപ്പൂര്‍ സ്വര്‍ണക്കടത്തു ക്വട്ടേഷന്‍ കേസ് പ്രതി അര്‍ജുന്‍ ആയങ്കിയുടെ ക്രിമിനല്‍ ബന്ധങ്ങളെപ്പറ്റി സുഹൃത്തുക്കളും അടുത്ത ബന്ധുവും മുന്നറിയിപ്പു നല്‍കിയതായി ഭാര്യ അമല കസ്റ്റംസിനോടു വെളിപ്പെടുത്തി. അര്‍ജുന്റെ ജാമ്യാപേക്ഷയെ എതിര്‍ത്തു സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് അന്വേഷണ സംഘം ഇക്കാര്യം കോടതിയെ അറിയിച്ചത്. അര്‍ജുനു സ്വര്‍ണക്കടത്തില്‍ പങ്കാളിത്തമുണ്ടെന്നു ഭാര്യ സ്ഥിരീകരിച്ചതായും കസ്റ്റംസിന്റെ റിപ്പോര്‍ട്ടിലുണ്ട്.

ക്രിമിനല്‍ ബന്ധമുള്ള അര്‍ജുനു ജാമ്യം ലഭിച്ചാല്‍ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുമെന്ന് കസ്റ്റംസ് ചൂണ്ടിക്കാട്ടി. കരിപ്പൂര്‍ വിമാനത്താവളം കേന്ദ്രീകരിച്ചു ക്രിമിനല്‍ പ്രവര്‍ത്തനം നടത്തുന്ന ഗുണ്ടാസംഘവുമായി അര്‍ജുന് അടുത്ത ബന്ധമുണ്ട്. അര്‍ജുന്‍, ഭാര്യ എന്നിവരുടെ മൊഴികള്‍ മുദ്രവച്ച കവറില്‍ കസ്റ്റംസ് കോടതിയില്‍ സമര്‍പ്പിക്കും. ജാമ്യാപേക്ഷയില്‍ വ്യാഴാഴ്ച വിധിപറയും.

കുറ്റകൃത്യത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെ ചില കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കും ബന്ധമുണ്ടെന്ന നിലപാടിലാണു കള്ളക്കടത്തു ക്വട്ടേഷന്‍ അന്വേഷിക്കുന്ന കേരള പോലീസ്. അര്‍ജുന്‍ ആയങ്കിയെ കാക്കനാട് ജില്ലാ ജയിലിനുള്ളില്‍ ചോദ്യംചെയ്യാനുള്ള ശ്രമത്തിലാണു പോലീസ്. ഇതിനു സാമ്പത്തിക കുറ്റവിചാരണക്കോടതിയില്‍ അപേക്ഷ നല്‍കി.

കുറ്റകൃത്യങ്ങളില്‍ അര്‍ജുന്റെ പങ്കാളിയും ഷുഹൈബ് വധക്കേസ് പ്രതിയുമായ ആകാശ് തില്ലങ്കേരിയെ കസ്റ്റംസ് ഇന്നലെ ചോദ്യം ചെയ്തു. അര്‍ജുന്റെ മുഴുവന്‍ കുറ്റകൃത്യങ്ങളും ആകാശിനറിയാമെന്ന സാക്ഷിമൊഴിയെ തുടര്‍ന്നാണ് ആകാശിനെ ചോദ്യം ചെയ്യുന്നത്. നോട്ടിസ് ലഭിച്ചതിനെ തുടര്‍ന്ന് ഇന്നലെ രാവിലെ 11 മണിക്ക് ആകാശ് പ്രിവന്റീവ് കമ്മിഷണറേറ്റിലെത്തി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാറശാല മേലെകോണം ഇടനാട്ടുകോണം ക്ഷേത്രത്തിൽ മോഷണശ്രമം ; വയോധികൻ പിടിയിൽ

0
തിരുവനന്തപുരം: പാറശാല - പരശുവയ്ക്കല്‍ മേലെകോണം ഇടനാട്ടുകോണം ക്ഷേത്രത്തിൽ മോഷണശ്രമം. ക്ഷേത്രമതില്‍...

വാട്സ്ആപ്പ് അക്കൗണ്ടുകൾക്ക് 24 മണിക്കൂർ താൽക്കാലിക വിലക്ക് ; നടപടിയ്ക്കെതിരെ വ്യാപക വിമർശനം

0
ഇന്ത്യയിലേതുൾപ്പെടെയുള്ള നിരവധി വാട്സ്ആപ്പ് ഉപയോക്താക്കളുടെ അക്കൗണ്ടുകൾ മുന്നറിയിപ്പൊന്നുമില്ലാതെ 24 മണിക്കൂർ നേരത്തേക്ക്...

ഗുരുതര ആരോപണവുമായി ഇൻഫ്ലുവൻസർ ; അഭിജീത് ദീപ്കെയ്ക്കെതിരെ ഡൽഹി പോലീസിൽ പരാതി

0
ന്യൂഡൽഹി : കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദീപ്കെയ്ക്കും...

കോട്ടയത്ത് വീട്ടിലെ വാട്ടർ ടാങ്ക് ഒഴുകിപ്പോകുന്നത് പിടിക്കാൻ വെള്ളത്തിലിറങ്ങിയ യുവാവിനെ കാണാതായി

0
കോട്ടയം: ശക്തമായ മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ വീട്ടിലെ വാട്ടർ ടാങ്ക് ഒഴുകിപ്പോകുന്നത്...