മൊഴിയില്‍ വൈരുധ്യം : കസ്റ്റംസ് ഇന്ന് അര്‍ജുന്‍ ആയങ്കിയുടെ ഭാര്യയുടെ മൊഴി വീണ്ടുമെടുക്കും

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍: കസ്റ്റംസ് ഇന്ന് അര്‍ജുന്‍ ആയങ്കിയുടെ ഭാര്യയുടെ മൊഴി വീണ്ടുമെടുക്കും. കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന്റെ  ഭാഗമായാണ് ഇന്ന് മൊഴി എടുക്കുന്നത്.  അമലയുടെ മൊഴിയില്‍ വൈരുധ്യങ്ങളുള്ളത് കൊണ്ടാണ് വീണ്ടും വിളിച്ചു വരുത്തുന്നത്. അമലയെ ചോദ്യം ചെയ്യുന്നതിലൂടെ കസ്റ്റംസിന് ലഭിച്ച ഡിജിറ്റല്‍ തെളിവുകളില്‍ വ്യക്തതയുണ്ടാക്കുകയെന്ന ലക്ഷ്യവുംകൂടിയുണ്ട്. കൂടാതെ കസ്റ്റംസ് ഇന്ന് മൊഴിയെടുക്കാനായി പാനൂര്‍ സ്വദേശിനി സക്കീനയെയും കൊച്ചിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.

സിം കാര്‍ഡുകള്‍ എടുത്തു നല്‍കിയ ആളാണ് പാനൂര്‍ സ്വദേശിനി സക്കീന. സക്കീനയുടെ പേരിലെടുത്ത നാല് സിം കാര്‍ഡുകളാണ് അര്‍ജ്ജുന്‍ ആയങ്കിയും കൂട്ടാളികളും ഉപയോഗിച്ചതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇതനുസരിച്ചാണ് സക്കീനയെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരിക്കുന്നത്. അതേസമയം ടിപി കേസിലെ പ്രധാന പ്രതി ഷാഫിയെ നാളെ ചോദ്യം ചെയ്യും. പോലീസ് കസ്റ്റഡിയിലുള്ള കൊടുവള്ളി സംഘത്തിലെ സൂഫീയാന്‍ അടക്കമുള്ള പ്രതികളെ കസ്റ്റഡിയില്‍ വിട്ട് കിട്ടാന്‍ കസ്റ്റംസ് ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും.

കൊണ്ടോട്ടി പോലീസ് പിടികൂടിയ പ്രതികളെ കസ്റ്റംസ് കസ്റ്റഡിയില്‍ ആവശ്യപ്പെടുന്നത് കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷനുമായി ബന്ധപ്പെട്ട മുഴുവന്‍ ഗൂഡാലോചനയും പുറത്തുകൊണ്ടുവരാനാണ്. ചോദ്യം ചെയ്യുക കൊടുവള്ളി സംഘത്തിലെ മുഖ്യസൂത്രധാരന്‍ സൂഫിയാനും ഇയാളുടെ സഹോദരന്‍ ഫിജാസും ഉള്‍പ്പെടെയുള്ളവരെയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലബാറിലെ ഖനന-റോയൽറ്റി തർക്കം : പിരിച്ച തുക തിരികെ നൽകണമെന്ന ഹൈക്കോടതി വിധി സ്റ്റേചെയ്ത്...

0
ന്യൂഡൽഹി : മലബാറിലെ ഖനന-റോയൽറ്റി തർക്കത്തിൽ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയിൽനിന്ന് ആശ്വാസവിധി....

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക് : പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ് ;...

0
കൊച്ചി : കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ്...

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...